LATEST NEWS
പാമ്പുകടിയേറ്റ് കുട്ടി മരിച്ച വീട്ടിലെ കിടപ്പുമുറിയിൽ ഒരു പാമ്പിനെ കൂടി കണ്ടെത്തി

മറ്റത്തൂർ ( തൃശൂർ) ∙ കടമ്പോട് ഉറക്കത്തിൽ പാമ്പു കടിയേറ്റ് മരിച്ച കാവുങ്ങൽ അൽജോയുടെ വീട്ടിലെ കിടപ്പുമുറിയിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് വെള്ളിക്കെട്ടൻ വർഗത്തിൽപെട്ട പാമ്പിനെ വീട്ടുകാർ കണ്ടത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. വീണ്ടും മുറികളിലെല്ലാം പരിശോധന നടത്തി. അൽജോയെ കടിച്ച പാമ്പിനെ കൂടാതെ, സംസ്കാര ദിവസം മറ്റൊരു പാമ്പിനെകൂടി കണ്ടെത്തിയിരുന്നു. ചൊവ്വ രാത്രി 10നാണു വീടിനുള്ളിലെ ശുചിമുറിയിൽ നിന്നു കുട്ടിക്കു പാമ്പുകടിയേറ്റത്. ഉടൻ ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ അറിയിച്ചു.
Source link


