NEWS

5 വർഷംകൊണ്ട് നൽകിയത് 1000% നേട്ടം; നിക്ഷേപകർക്കിടയിലെ ‘സ്റ്റാർ’ ഓഹരി, കണക്കിൽ ‘പണി’ പാളി, വൻതുക പിഴ വിധിച്ച് സെബി


ഓഹരി നിക്ഷേപകർക്കിടയിലെ താരമാണ് സുസ്‍ലോൺ എനർജി. കഴിഞ്ഞ 5 വർഷംകൊണ്ട് 1000% നേട്ടം സമ്മാനിച്ച ഓഹരി. 2026ൽ ഇതുവരെ ഓഹരിവില 10% ഉയർന്നു. കഴിഞ്ഞയാഴ്ചയിലെ ആകെ നേട്ടം 7.4%. വിൻഡ് എനർജി അഥവാ കാറ്റാടിപ്പാടം കേന്ദ്രീകൃത ഊർജോൽപാദന രംഗത്ത് പ്രവർത്തിക്കുന്ന മുൻനിര കമ്പനിയാണിത്. ഇക്കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിൽ സുസ്‍ലോൺ 1114 കോടി രൂപയുടെ സംയോജിതലാഭം നേടിയിരുന്നു. മുൻവർഷത്തെ സമാനപാദത്തിലെ 1182 കോടിയേക്കാൾ 6% കുറവ്. എന്നാൽ, പ്രവർത്തന വരുമാനം 45% കുതിച്ച് 5468 കോടി രൂപയിലെത്തി. ഡിസംബർ പാദവുമായി താരതമ്യം ചെയ്താൽ ലാഭത്തിൽ 150% വളർച്ചയുണ്ട്. 445 കോടി രൂപയായിരുന്നു ഒക്ടോബർ-ഡിസംബർ‌പാദ ലാഭം.എന്തിനാണ് പിഴ?


Source link

Back to top button