NEWS

25 ലക്ഷം രൂപ നൽകി, പണം കൊടുക്കാതെ വ്യാപാരികളെ പറ്റിച്ചു; ചതിച്ച ആളുടെ പേര് വെളിപ്പെടുത്തി ആഷിക്ക് അബു


‘അജസുന്ദരി’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി സംവിധായകൻ ആഷിക്ക് അബുവിന്റെ ഉടമസ്ഥതയിലുള്ള നിർമാണക്കമ്പനിയായ ഒപിഎം ഫിലിംസ്. യൂണിറ്റിന്റെ ഭക്ഷണച്ചുമലതകൾക്കായി വടകര സ്വദേശിയായ സജിത്തിനെയാണ് ഒപിഎം സിനിമാസ് ചുമലതപ്പെടുത്തിയിരുന്നതെന്നും അദ്ദേഹത്തിനു നൽകിയ 25 ലക്ഷം രൂപയിൽ നിന്നും കുറച്ച് തുക മാത്രമാണ് വ്യാപാരികൾക്ക് നൽകിയതെന്നും നിർമാണക്കമ്പനി പറയുന്നു. എല്ലാ കുടിശ്ശികകളും നേരിട്ടു തന്നെ തീർപ്പാക്കുമെന്നും ഈ വിഷയത്തിൽ പൂർണ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി.ഒപിഎം സിനിമാസിന്റെ ഔദ്യോഗിക വിശദീകരണം15 ബാങ്ക് ഇടപാടുകളിലായി 25 ലക്ഷം രൂപ ഞങ്ങൾ സജിത്തിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ കൃത്യമായ രേഖങ്ങൾ ഞങ്ങളുടെ പക്കലുണ്ട്. സജിത്തിന് മുഴുവൻ തുകയും ലഭിച്ചിട്ടും അദ്ദേഹം വ്യാപാരികൾക്ക് നൽകിയില്ല.


Source link

Back to top button