NEWS
ഇ.ഡി റെയ്ഡിൽ ആഭ്യന്തര മന്ത്രിയുടെ കാഞ്ഞ ബുദ്ധി ആർക്കും മനസ്സിലായില്ല, ചെന്നിത്തലയ്ക്ക് സല്യൂട്ട്: ജോയ് മാത്യു

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകളുടെയും വീടുകളിലെ ഇ.ഡി പരിശോധനക്ക് പിന്നാലെ ഉണ്ടായ ആക്രമങ്ങളിൽ സംയമനം പാലിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ പ്രശംസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ബുദ്ധിശൂന്യരെ ബുദ്ധി കൊണ്ട് കീഴ്പ്പെടുത്തുന്നതിനെയാണ് വിവേകം എന്ന് പറയുന്നതെന്നും കേരളത്തെ കലാപഭൂമിയാക്കാൻ ഇവർ നടത്തിയ ഗൂഢാലോചനയാണ് ഇതുമൂലം പൊളിഞ്ഞതെന്നും താരം വ്യക്താക്കുന്നു.ജോയ് മാത്യുവിന്റെ വാക്കുകൾ:എന്നാൽ ആഭ്യന്തര മന്ത്രിയുടെ കാഞ്ഞ ബുദ്ധി ആർക്കും മനസ്സിലായില്ല. പൊലീസ് സേന ഏതെങ്കിലും രീതിയിൽ പ്രതികരിച്ചാൽ അവസരം കാത്തുനിൽക്കുന്ന പ്രതിപക്ഷ ഗുണ്ടകൾ കാട്ടിക്കൂട്ടുന്ന അക്രമങ്ങൾ, കാലഹരണപ്പെട്ട ബന്ത്, ഹർത്താൽ എന്നിവകൾ തിരിച്ചു വരുന്നതും അതുമൂലം പൊതുജനങ്ങൾക്ക് സംഭവിക്കാവുന്ന കഷ്ട നഷ്ടങ്ങളും ആഭ്യന്തര മന്ത്രി മുൻകൂട്ടി കണ്ടിരിക്കണം. മാത്രവുമല്ല അക്രമത്തിൽ ആരെങ്കിലും പരലോകം പൂകിയാൽ രാഷ്ട്രപതിയെക്കൊണ്ട് ഇവിടെ ഇടപെടീക്കാനും കേന്ദ്രം മടിക്കില്ല. (അതായിരുന്നല്ലോ ഐഡിയ )
Source link

