LIFESTYLE
വാടക 67000 രൂപ: ലിഫ്റ്റ് ഇല്ല,134 പടികൾ കയറി ഇറങ്ങണം! ഫ്ലാറ്റിന്റെ വിഡിയോ പങ്കുവച്ച് യുവാവ്

വാടകവീടെടുത്ത് താമസിക്കണമെങ്കിൽ ഒട്ടേറെ അഡ്ജസ്റ്റ്‌മെന്റുകൾ വേണ്ടിവരും. ജീവിത സാഹചര്യത്തിനൊത്ത് തങ്ങാൻ ഒരു ഇടം എന്ന നിലയിൽ മാത്രം വീടുകളെ കാണണം. ബജറ്റിനൊത്ത വാടകയിൽ ലഭിക്കുന്ന വീടുകളിലെ പരിമിതികളെല്ലാം സഹിക്കേണ്ടിവരും. ഇന്ത്യയിൽ മാത്രമല്ല ലോകത്തെവിടെയും വാടകവീടുകൾ തിരഞ്ഞെടുക്കുന്നവരുടെ അവസ്ഥ ഇതുതന്നെയാണ്. അത്തരത്തിൽ പാരീസിൽ നിന്നുള്ള ഒരു വാടകക്കാരൻ താൻ താമസിക്കുന്ന ഇടത്തിന്റെ ഹോം ടൂർ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് ശ്രദ്ധ നേടുകയാണ്പാരീസിലെ ഒരു കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലാണ് യുലീസ് എന്ന ചെറുപ്പക്കാരന്റെ വാടകവീട്. വെറും 9 ചതുരശ്ര മീറ്റർ മാത്രമാണ് ഫ്ലാറ്റിന്റെ വലുപ്പം. പാരീസിലെ തന്നെ ഏറ്റവും ചെറിയ അപ്പാർട്മെന്റ് എന്നാണ് യുലീസ് ഇതിനെ വിശേഷിപ്പിക്കുന്നത്. സ്ഥലപരിമിതി മാത്രമല്ല മറ്റൊരു ബുദ്ധിമുട്ടും യുലീസ് നേരിടുന്നുണ്ട്. കെട്ടിടത്തിന്റെ ഏഴാം നിലയിലാണ് ഫ്ലാറ്റ്. ഇവിടെ ലിഫ്റ്റ് ഇല്ല. മുറിയിൽ എത്താൻ ദിനവും 134 പടവുകൾ കയറണം.ഇടുങ്ങിയ ഇടനാഴി കടന്നെത്തിയാൽ മുറിയിൽ കയറാം. ചെറിയ മുറിയാണെങ്കിലും വൃത്തിയായി ഒരുക്കിയിട്ടുണ്ട്. ഒറ്റ മുറിക്കുള്ളിൽ അടുക്കളയും വാർഡ്രോബും കുളിമുറിയും എല്ലാം സജ്ജീകരിച്ചിരിക്കുന്നു. ബാൽക്കണിയിലേക്ക് ഇറങ്ങണമെങ്കിൽ കിടക്കയിലൂടെ ചവിട്ടി പുറത്തെത്തണം. പക്ഷേ അവിടെ നിന്നുള്ള കാഴ്ച മനോഹരമാണ്.സൗകര്യങ്ങൾ ഇത്രത്തോളം പരിമിതമാണെങ്കിലും വാടകയുടെ കാര്യത്തിൽ അതൊന്നും ബാധകമല്ല. പ്രതിമാസം 600 യൂറോ (66907 രൂപ) നൽകിയാണ് ഇവിടെ താമസിക്കുന്നത്.ഇത്രയും ചെറിയ വീടിന് ഇത്രയധികം തുക വാടക നൽകുന്നതിനെ കുറിച്ച് വ്യത്യസ്ത പ്രതികരണങ്ങളാണ് ആളുകളിൽ നിന്ന് ലഭിക്കുന്നത്. ഇത് തെറ്റില്ലാത്ത തുകയാണെന്ന് ചിലരെങ്കിലും പറയുന്നുണ്ട്. അതേസമയം മറ്റു ചിലർ ഇതിലും ഭേദം ജയിലിൽ കഴിയുകയാണെന്നും അതാണെങ്കിൽ വാടകയെങ്കിലും ഒഴിവാക്കാം എന്നും പ്രതികരിക്കാറുണ്ട്.വീട്ടിലേക്ക് ഫർണിച്ചറുകളോ പലചരക്ക് സാധനങ്ങളോ എത്തിക്കണമെങ്കിൽ ഇത്രയധികം പടവുകൾ കയറിയേണ്ടി വരുന്നത് എത്രത്തോളം ബുദ്ധിമുട്ടാവും എന്നാണ് മറ്റുചിലരുടെ ചിന്ത. മുറിയുടെ ഓരോ ഇഞ്ചും ഏറ്റവും നന്നായി ജീവിക്കാവുന്ന രീതിയിൽ അറേഞ്ച് ചെയ്തതിന് യുലീസിനെ പ്രശംസിക്കുന്നവരാണ് ഏറെയും.
Source link
CINEMA


