LIFESTYLE

ഒരു വീട്, പല രൂപം! സമീപം 350 വർഷം പഴക്കമുള്ള തറവാട്; വിഡിയോ


കോട്ടയം ജില്ലയിലെ കുറിച്ചിത്താനത്തുള്ള ഹരികുമാറിന്റെയും കുടുംബത്തിന്റെയും വീട്ടുവിശേഷങ്ങളിലേക്ക്…പാണാട്ടുമന എന്ന പുരാതന ഇല്ലത്തിന്റെ 350 വർഷം പഴക്കമുള്ള തറവാട്, പുതിയ  വീടിന് തൊട്ടടുത്തായി ഭംഗിയായി സംരക്ഷിച്ചു പോരുന്നു.  തറവാടിനോട് ഇഴുകി ചേരുന്ന രീതിയിൽ പുറമെ പഴമയും ഉള്ളിൽ പുതിയകാല സൗകര്യങ്ങളും സമന്വയിപ്പിച്ച് പ്ലോട്ടിലുള്ള മരങ്ങളൊക്കെ നിലനിർത്തി പരിസ്ഥിതി സൗഹൃദമായാണ് വീടിന്റ നിർമാണം.ഓരോ വശത്തു നിന്നും വ്യത്യസ്തമായ പുറംകാഴ്ച ലഭിക്കുന്ന തരത്തിൽ പല മുഖങ്ങളായിട്ടാണ് വീടൊരുക്കിയിരിക്കുന്നത്. വാട്ടർ ടാങ്ക് വയ്ക്കാനുള്ള കുറച്ചു ഭാഗം മാത്രമാണ് വാർത്തിരിക്കുന്നത്. ബാക്കിയുള്ള ഇടങ്ങൾ ജിഐ ട്രസ്സ് ചെയ്ത് ഓടു വിരിച്ചിരിക്കുന്നു. സിറ്റൗട്ട്, പ്രധാന വാതിൽ തുറന്ന് പ്രവേശിക്കുന്ന ഭാഗത്ത് ഇൻബിൽറ്റ് സീറ്റിങ് സ്‌പേസ്,ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, കോർട്യാഡ്, അറ്റാച്ച്ഡ് ബാത്റൂമോടു കൂടിയ മൂന്നു ബെഡ്റൂമുകൾ, മെസനൈൻ ഫ്ലോർ എന്നിവയാണ് വീട്ടിലെ പ്രധാന ഇടങ്ങൾ.  ഏകദേശം 10 സെന്റിൽ 2000 സ്ക്വയർഫീറ്റിൽ സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 70 ലക്ഷം രൂപയ്ക്കാണ് പഴമ നിറയുന്ന പുതിയ വീട് നിർമിച്ചത്.ഓപൺ നയത്തിലാണ് അകത്തളങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. വീടിന്റെ കേന്ദ്രഭാഗമായ ലിവിങ്ങിൽ റെ‍ഡിമെയ്ഡ് ഫർണിച്ചറാണ്. 6×4 ന്റെ വൈറ്റ് ബിഗ് ടൈലുകളാണ് വീടിന്റെ കോമൺ ഏരിയകളിൽ.റൂഫിങ് ഡബിൾ ഹൈറ്റിൽ നൽകിയിരിക്കുന്നതിനാൽ വീടിന്റെ ഉള്ളിൽ ചൂട് താരതമ്യേന കുറവാണ്. വീടിന്റെ പല ഏരിയകളിലും വിരിച്ചിരിക്കുന്ന അത്താൻഗുടി ഫിനിഷിലുള്ള വിട്രിഫൈഡ് ടൈലുകളും ഇന്റീരിയർ  ഭംഗിയുള്ളതാക്കുന്നു.


Source link

CINEMA

Back to top button