NEWS

സാധാരണക്കാർക്ക് ആശ്വാസം; ഉമ്മൻ ചാണ്ടിയുടെ പേരിൽ 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് വി ഡി സതീശൻ സർക്കാർ. നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കറാണ് പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം ഒരു വർഷം ഒരു കുടുംബത്തിന് 25 ലക്ഷം രൂപവരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.

തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫിന്റെ വാഗ്ദാനങ്ങളിലൊന്നായിരുന്നു ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി. സ്വകാര്യ ആശുപത്രികളിലെ വിലകൂടിയ പരിശോധനകളും ഐസിയു സൗകര്യങ്ങളും ക്യാൻസർ ചികിത്സയുമുൾപ്പെടെ ഒറ്റ പദ്ധതിയുടെ കീഴിൽ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതേസമയം, പദ്ധതി എങ്ങനെ നടപ്പിലാക്കുമെന്നോ എപ്പോൾ മുതൽ നടപ്പിലാക്കുമെന്നോയുള്ള കാര്യങ്ങളിൽ വ്യക്തതയില്ല. ഉമ്മൻ ചാണ്ടി നടപ്പിലാക്കിയ കാരുണ്യ പദ്ധതിയുടെ പരിഷ്‌കരിച്ച പതിപ്പായിരിക്കുമോ പുതിയ പദ്ധതിയെന്നതും വ്യക്തമല്ല.

മറ്റ് പ്രഖ്യാപനങ്ങൾ

കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര.
പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കും.
സംയോജിത ഗതാഗത സംവിധാനം.
സ്കൂൾ വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസം വരെ ആർത്തവ അവധി.
സർക്കാർ, സ്വകാര്യ മേഖലകളിൽ ആറ് മാസം പ്രസവ അവധി.
ഐടി വകുപ്പിന്റെ പേരുമാറ്റി ഫ്യൂച്ചർ‌ ടെക്നോളജി എന്നാക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുയിടങ്ങളും കൂടുതൽ സ്ത്രീസൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ ‘പ്രോജക്ട് മെൻസ്ട്രൽ ഡിഗ്നിറ്റി’ പദ്ധതി.
സ്ത്രീകൾക്കും പുരുഷൻമാ‌ക്കും തുല്യവേതനം.
50ൽ കൂടുതൽ വനിതാ ജീവനക്കാരുള്ള ഇടങ്ങളിൽ ക്രഷുകൾ, ഡേ-കെയറുകൾ.
കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം.
കേരളത്തെ അനാഥരഹിത സംസ്ഥാനമാക്കാനുള്ള ദത്തെടുക്കൽ കാമ്പെയ്‌നുകൾ.


Source link
NEWS

Back to top button