NEWS

ബൈ ബൈ.. വൈഫൈ..; മലപ്പുറം നഗരസഭയുടെ സൗജന്യ ഇന്റർനെറ്റ് വിപ്ലവം ഇനി ഓർമ


മലപ്പുറം ∙ രാജ്യത്ത് ആദ്യമായി ജനങ്ങൾക്ക് സൗജന്യമായി വൈഫൈ നൽകി ദേശീയതലത്തിൽ ശ്രദ്ധ നേടിയ നഗരസഭയായിരുന്നു മലപ്പുറം. എന്നാൽ ആ ഇന്റർനെറ്റ് വിപ്ലവം ഇനി ഇല്ല. ടൗൺഹാൾ മുറ്റത്തെ ടവർകൂടി ഒഴിവാക്കുന്നതോടെ ഒരു തദ്ദേശ സ്ഥാപനത്തിന്റെ മികവിന്റെ മാതൃക ഓർമയാകുകയാണ്. ഉപയോഗിക്കാതെ 9 വർഷമായി നിൽക്കുന്ന വൈഫൈ ടവർ നീക്കാൻ കഴിഞ്ഞദിവസം ചേർന്ന കൗൺസിൽ യോഗമാണു തീരുമാനിച്ചത്.ഹൈസ്പീഡ് തുടക്കം  എല്ലാവർക്കും ഇന്റർനെറ്റ് എന്ന ആശയം കൂടുതൽ ജനകീയമായ സമയത്ത് 2010–15 കാലഘട്ടത്തിലെ മലപ്പുറം നഗരസഭാ ഭരണസമിതിയാണ് സൗജന്യ വൈഫൈ എന്ന ആശയം അവതരിപ്പിച്ചത്. 1.50 കോടി രൂപ ചെലവിൽ 2015 ഓഗസ്റ്റിൽ പദ്ധതി ആരംഭിക്കുകയും ചെയ്തു. മന്ത്രിയായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടിയാണ് ഉദ്ഘാടനം ചെയ്തത്. നഗരസഭാ പരിധിയിൽ 16 പോയിന്റുകൾ വൈഫൈക്കായി സ്ഥാപിച്ചിരുന്നു. ലഭിച്ച അപേക്ഷകൾ പ്രകാരം 7,000 പേർ 7 മാസത്തോളം സൗജന്യ വൈഫൈ ഉപയോഗപ്പെടുത്തിയെന്നാണു കണക്ക്.


Source link

Back to top button