NEWS
യുഡിഎഫ് പ്രഖ്യാപിച്ച കെഎസ്ആർടിസി സൗജന്യ യാത്ര പല റൂട്ടുകളിലും ലഭിക്കില്ല? സർവീസ് നടത്താൻ ബസ് ഇല്ല !

കോട്ടയം ∙ ജില്ലയിലെ പ്രധാനപ്പെട്ട 16 റൂട്ടുകളിൽ കെഎസ്ആർടിസി സർവീസ് ഇല്ല. കൂടുതൽ സർവീസ് നടത്താൻ ബസുകളും ജില്ലയിലെ ഡിപ്പോകളിലില്ല. കൂടുതൽ റൂട്ടുകളിൽ സർവീസിന് സമ്മർദം ശക്തം. സ്പെയർ ബസുകൾ അടക്കം ഓടിക്കേണ്ടിവരുമെന്ന് കെഎസ്ആർടിസി. 10 ബസുകൾക്ക് ഒരു സ്പെയർ ബസ് വീതമാണ് ഡിപ്പോകളിലുള്ളത്. ഇപ്പോൾ കെഎസ്ആർടിസി ബസില്ലാത്ത റൂട്ടുകളിലേക്കു കൂടി ബസുകൾ കൊണ്ടുവരാൻ പ്രാദേശിക രാഷ്ട്രീയ നേതൃത്വം സമ്മർദം തുടങ്ങിയ സാഹചര്യത്തിലാണു സ്പെയർ ബസുകളടക്കം നിരത്തിലിറക്കാൻ ആലോചിക്കുന്നത്. സ്വകാര്യ ബസുകൾ ഓടാത്ത ഗ്രാമീണ റൂട്ടുകളിലും കെഎസ്ആർടിസി വേണമെന്ന ആവശ്യമുണ്ട്.332 കെഎസ്ആർടിസി ബസുകൾ ജില്ലയിൽ 332 കെഎസ്ആർടിസി ബസുകളാണ് സർവീസ് നടക്കുന്നത്. ദീർഘദൂര–പ്രാദേശിക സർവീസുകളടക്കം നടത്തുന്ന ബസുകൾ ദിവസവും സഞ്ചരിക്കുന്നത് 1,30,010 കിലോമീറ്റർ. പ്രതിദിനം 1.40 ലക്ഷം യാത്രക്കാരാണ് ഈ ബസുകളിൽ സഞ്ചരിക്കുന്നത്. ഇതിൽ 45 ശതമാനം സ്ത്രീകളെന്ന് കെഎസ്ആർടിസി അധികൃതരുടെ കണക്ക്.ആവശ്യങ്ങളുമായി സ്വകാര്യ ബസുടമകൾ പ്രാദേശിക റൂട്ടുകളിലെ സ്വകാര്യ ബസുകൾക്കു പ്രതിസന്ധിയാകും കെഎസ്ആർടിസിയിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്രയെന്നു സ്വകാര്യ ബസുടമകൾ. മേഖലയെ നിലനിർത്താൻ 4 ആവശ്യങ്ങളാണു സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും സർക്കാരിനോട് ആവശ്യപ്പെടുന്നത്. സബ്സിഡി നൽകുക, റോഡ് ടാക്സ് ഉപേക്ഷിക്കുക, ഡീസൽ തീരുവ കുറയ്ക്കുക, വിദ്യാർഥി കൺസഷൻ 50 % ഉയർത്തുക.
Source link


