NEWS

എൻഫോഴ്സ്‌മെന്റിന്റെ വാഹനം അടിച്ചുതകർത്ത് സിപിഎം പ്രവർത്തകർ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ബേക്കറി ജംഗ്ഷനിലെ വീട്ടിൽ റെയ്ഡിനുശേഷം മടങ്ങിയ എൻഫോഴ്സ്‌മെന്റിന്റെ വാഹനം സിപിഎം പ്രവർത്തകർ അടിച്ചുതകർത്തു. വനിതാ ഉദ്യോഗസ്ഥ അടക്കം യാത്ര ചെയ്ത വാഹനമാണ് പ്രവർത്തകർ കൈകൊണ്ടും സാധനങ്ങൾ വലിച്ചെറിഞ്ഞും തകർത്തത്. പൊലീസും പ്രവർത്തകരും സംഭവസ്ഥലത്ത് ഏറ്റുമുട്ടി.

മാദ്ധ്യമങ്ങളോട് സംസാരിക്കാൻ പുറത്തുവന്ന പിണറായി വിജയന് മുന്നിലാണ് സംഘർഷം നടന്നത്. ഇഷ്ടിക ഉൾപ്പെടെ വാഹനത്തിന് നേരെ വലിച്ചെറിഞ്ഞാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. കൂകി വിളിച്ചും മുദ്രാവാക്യം മുഴക്കിയുമാണ് പ്രവർത്തകർ പിണറായി വിജയന്റെ വീടിന് പുറത്ത് തടിച്ചുകൂടിയത്.


Source link
NEWS

Back to top button