NEWS
ഒറ്റ പ്ലാനില്‍ 15 പ്രീമിയം ഒടിടികളും 1000 ലൈവ് ചാനലുകളും; 200 രൂപയുടെ ‘ഒടിടി പാസുമായി’ ജിയോ

ടെലികോം വിപണിയില്‍ വീണ്ടും വിപ്ലവകരമായ ഓഫറുമായി റിലയന്‍സ് ജിയോ. ഒരൊറ്റ റീച്ചാര്‍ജില്‍ ഒട്ടുമിക്ക പ്രീമിയം ഒ.ടി.ടി പ്ലാറ്റ്ഫോമുകളും ലൈവ് ടിവി ചാനലുകളും ഡാറ്റയും ലഭ്യമാക്കുന്ന പുതിയ ‘200 രൂപ ജിയോ ഒടിടി പാസ്’ (Rs 200 Jio OTT Pass) കമ്പനി അവതരിപ്പിച്ചു. വിനോദവും കണക്റ്റിവിറ്റിയും ഒന്നിച്ച് ചേര്‍ത്തുള്ള ഈ പുതിയ പാസ് 28 ദിവസത്തെ കാലാവധിയിലാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. പ്രതിമാസം ഏകദേശം 1,500 രൂപയോളം വിലമതിക്കുന്ന ആനുകൂല്യങ്ങളാണ് ജിയോ കേവലം 200 രൂപയ്ക്ക് ഈ പ്ലാനിലൂടെ വരിക്കാര്‍ക്ക് നല്‍കുന്നത്. നിലവില്‍ സജീവമായ ഒരു ബേസ് പ്ലാന്‍ ഉള്ള ഏത് ജിയോ ഉപഭോക്താവിനും ഈ പാസ് സ്വന്തമാക്കാം. മേയ് 27 മുതല്‍ പുതിയ പ്ലാന്‍ പ്രാബല്യത്തില്‍ വന്നു. ∙യൂട്യൂബ് പ്രീമിയം: പരസ്യങ്ങളില്ലാത്ത വീഡിയോ കാഴ്ചകള്‍, ബാക്ക്ഗ്രൗണ്ട് പ്ലേ, ഓഫ്ലൈന്‍ ഡൗണ്‍ലോഡ് എന്നിവ ടിവി, ടാബ്ലെറ്റ്, മൊബൈല്‍ എന്നിവയില്‍ ലഭ്യമാകും.
Source link


