LIFESTYLE

നിമിഷങ്ങൾക്കുള്ളിൽ പാടുകൾ മാറി ചർമം വെട്ടിത്തിളങ്ങും, ഈ ഫേസ്‌പാക്ക് പരീക്ഷിച്ച് നോക്കൂ

മുഖത്തെ പാടുകളും കുരുക്കളും മാറി എപ്പോഴും നല്ല ഭംഗിയുള്ളതായിരിക്കണമെന്ന് ആഗ്രഹിക്കാത്തവർ വളരെ കുറവാണ്. എന്നാൽ, കാലാവസ്ഥയും മറ്റ് പ്രശ്‌നങ്ങളും കാരണം ചർമ പ്രശ്‌നങ്ങൾ വരുന്നത് സ്വാഭാവികമാണ്. സ്ഥിരമായി ചർമസംരക്ഷണം ചെയ്‌താൽ മാത്രമേ ശാശ്വതമായ ഫലം ലഭിക്കുകയുള്ളു. എപ്പോഴും തിളങ്ങുന്ന മൃദുവായ ചർമം ലഭിക്കണമെങ്കിൽ ആഴ്‌ചയിൽ മൂന്ന് തവണയെങ്കിലും ഫേസ്‌പാക്ക് ഉപയോഗിക്കണം. കൂടാതെ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും സൺസ്‌ക്രീൻ ഉപയോഗിക്കുകയും വേണം. ചർമം എപ്പോഴും ഭംഗിയായിരിക്കാൻ സഹായിക്കുന്ന ചില ഫേസ്‌പാക്കുകൾ പരിചയപ്പെടാം.


തണ്ണിമത്തൻ ഫേസ്‌പാക്ക് – തണ്ണിമത്തനും തൈരുമാണ് ഇതിന് വേണ്ടത്. അരച്ച തണ്ണിമത്തനും തൈരും കൂടി യോജിപ്പിച്ച് മുഖത്ത് പുരട്ടുക. ഉണങ്ങുമ്പോൾ രണ്ട് ലെയർ കൂടി പുരട്ടണം. നന്നായി ഉണങ്ങുമ്പോൾ കഴുകി കളയാവുന്നതാണ്.
ചന്ദനപ്പൊടി ഫേസ്‌പാക്ക് – ചന്ദനപ്പൊടിയും റോസ് വാട്ടറും യോജിപ്പിച്ചാണ് ഈ ഫേസ്‌പാക്ക് ഉണ്ടാക്കേണ്ടത്. രാത്രി വേണം ഇത് ഉപയോഗിക്കാൻ. മുഖത്ത് പുരട്ടി 15 – 20 മിനിട്ട് വരെ വച്ചശേഷം കഴുകി കളയാവുന്നതാണ്.
വെള്ളരിക്ക ഫേസ്‌പാക്ക് – വെള്ളരിക്ക അരച്ച് തൈരുമായി യോജിപ്പിച്ചാണ് ഈ ഫേസ്‌പാക്ക് തയ്യാറാക്കേണ്ടത്. മുഖത്ത് പുരട്ടി ഉണങ്ങുമ്പോൾ കഴുകി കളയാവുന്നതാണ്.

ഈ ഫേസ്‌പാക്കുകളെല്ലാം എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്നതാണ്. രാത്രി ഉപയോഗിക്കുന്നതാണ് ഉത്തമം. ശേഷം അടുത്തദിവസം പുറത്തിറങ്ങുമ്പോൾ നിർബന്ധമായും സൺസ്‌ക്രീൻ ഉപയോഗിക്കണം.


Source link

Back to top button