NEWS

കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയാമെന്ന് ഹൈക്കമാൻഡിനോട് സണ്ണി ജോസഫ്; ഉറപ്പിച്ച ‘റവന്യു’ കിട്ടാത്തതിൽ അതൃപ്തി


തിരുവനന്തപുരം ∙ മന്ത്രിയായ സാഹചര്യത്തിൽ കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയാനുള്ള സന്നദ്ധത കോൺഗ്രസ് ഹൈക്കമാൻ‍‍‍ഡിനെ സണ്ണി ജോസഫ് ഔദ്യോഗികമായി അറിയിച്ചു. എത്രയും വേഗം പുതിയ അധ്യക്ഷനെ നിയമിക്കുന്നതാകും ഉചിതമെന്നും കേന്ദ്ര നേതൃത്വത്തിനു നൽകിയ കത്തിൽ സണ്ണി വ്യക്തമാക്കി. സണ്ണിയുടെ നിർദേശം എഐസിസി അംഗീകരിക്കുന്ന മുറയ്ക്ക് പകരക്കാരനെ സംബന്ധിച്ച ചർച്ചകളും തുടങ്ങും.സണ്ണി ജോസഫിനു പുറമേ വർക്കിങ് പ്രസിഡന്റുമാരായ എ.പി.അനിൽകുമാറും പി.സി.വിഷ്ണുനാഥും മന്ത്രിമാരായി. അതിനാൽ പുതിയ പ്രസിഡന്റിനൊപ്പം നേതൃത്വത്തിൽ മറ്റു മാറ്റങ്ങളും വേണ്ടിവരും. ഡിസിസി തലപ്പത്തും മാറ്റം സജീവ പരിഗണനയിലാണ്. ‌കോൺഗ്രസ് പ്രവർത്തകസമിതിയിലെ പ്രത്യേക ക്ഷണിതാവ് കൊടിക്കുന്നിൽ സുരേഷ്, എംപിമാരായ ബെന്നി ബഹനാൻ, ആന്റോ ആന്റണി, മുതിർന്ന നേതാക്കളായ കെ.സി.ജോസഫ്, ജോസഫ് വാഴയ്ക്കൻ, കെപിസിസി വർക്കിങ് പ്രസി‍‍ഡന്റ് ഷാഫി പറമ്പിൽ എന്നിവർ കെപിസിസി പ്രസി‍ഡന്റ് പദത്തിലേക്ക് എത്താൻ ആഗ്രഹിക്കുന്നവരാണ്. 


Source link

Back to top button