NEWS
‘മുഖ്യമന്ത്രി ഇന്നലെ പ്രധാനമന്ത്രിയെ കണ്ടു, ഇന്ന് സഖാവ് പിണറായിയുടെ വീട്ടിൽ ഇ.ഡി റെയ്ഡ്’

തിരുവനന്തപുരം ∙ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൽഹിയിൽ ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിൽ ദുരൂഹത ആരോപിച്ച് ബിനീഷ് കോടിയേരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി നടത്തുന്ന പരിശോധനയുമായി കൂടിക്കാഴ്ചയെ ബന്ധപ്പെടുത്തിയാണ് ബിനീഷിന്റെ പോസ്റ്റ്.‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശൻ ഇന്നലെ പ്രധാനമന്ത്രിയെ കണ്ടു, ഇന്ന് സഖാവ് പിണറായിയുടെ വീട്ടിൽ ഇ.ഡി റെയ്ഡ്’ എന്നാണ് ബിനീഷ് കോടിയേരിയുടെ പോസ്റ്റ്. ബിനീഷിന്റെ പോസ്റ്റിനു താഴെ ‘നല്ല ക്യാപ്സൂൾ’ എന്നാണ് ഒട്ടുമിക്ക പേരും കമന്റ് ചെയ്തിരിക്കുന്നത്. ‘ഉപ്പ് തിന്നവൻ വെള്ളം കുടിക്കും, മടിയിൽ കനം ഇല്ലാത്തവൻ പേടിക്കണ്ടല്ലോ’ എന്നീ കമന്റുകളും പോസ്റ്റിനു താഴെയായുണ്ട്.
Source link


