NEWS

കുത്തിവയ്പിനിടെ ദേഹത്തു സൂചി കുടുങ്ങിയ സംഭവം: ഒടിഞ്ഞു ബാക്കിയായ സൂചി സ്കാനിങ്ങിൽ ശരീരത്തു കണ്ടെത്താനായില്ല


പത്തനംതിട്ട ∙ ആറന്മുള ഇടശ്ശേരിമല മണക്കാലിൽ വത്സലയുടെ (62) ശരീരത്തിൽനിന്നു പുറത്തെടുത്ത സൂചിയുടെ ഒടിഞ്ഞു ബാക്കിയായ ഭാഗം സിടി സ്കാനിങ്ങിൽ കണ്ടെത്താനായില്ല. 3 വർഷം മുൻപു ജില്ലാ ആശുപത്രിയിൽനിന്നു കുത്തിവയ്പ് എടുത്തപ്പോൾ സൂചി ഒടിഞ്ഞു ശരീരത്തിൽ കയറിയതാണെന്ന പരാതിയെ തുടർന്നാണു ഇന്നലെ ജനറൽ ആശുപത്രിയിൽ സിടി സ്കാൻ നടത്തിയത്. 3 വർഷമായി കുത്തിവയ്പ് എടുത്ത ഭാഗത്തു വത്സലയ്ക്കു വേദനയും തടിപ്പും ഉണ്ടായിരുന്നെങ്കിലും ഇത് കാര്യമാക്കിയിരുന്നില്ല. അടുത്തിടെ ആ ഭാഗത്ത് തടവി നോക്കിയപ്പോൾ എന്തോ കയ്യിൽ തടഞ്ഞതിനെ തുടർന്നാണു ഇവർ കഴിഞ്ഞ 19നു ജില്ലാ ആശുപത്രിയിലേക്ക് എത്തുന്നത്. തുടർന്നു നടത്തിയ എക്സ്റേ പരിശോധനയിലാണു സൂചി ശരീരത്തിനുള്ളിൽ കണ്ടെത്തിയത്.ആദ്യം എടുത്ത എക്സ്റേയിൽ സൂചി മുഴുവനായി കാണാമായിരുന്നു. പിന്നീട് എടുത്ത എക്സ്റേയിൽ സൂചി ഒടിഞ്ഞു രണ്ടു ഭാഗമായാണ് കണ്ടത്. ഇതിൽ ഒരു ഭാഗം അന്നു തന്നെ ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു. ബാക്കി ഭാഗം പുറത്തെടുക്കാൻ രണ്ടാഴ്ചയ്ക്കു ശേഷം ആശുപത്രിയിൽ എത്താൻ ഡോക്ടർ നിർദേശിച്ചെങ്കിലും വിവാദമായതിനെ തുടർന്നു ആരോഗ്യമന്ത്രി സംഭവത്തിൽ അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിരുന്നു.


Source link

Back to top button