test del 4 copy of del 3
എന്നെയും കോകിലയെയും വിഷം വച്ച് കൊന്ന് കളയൂ, 10 കൊല്ലമായി ഉപദ്രവിക്കുന്നു: കണ്ണുനിറഞ്ഞ് ബാല

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം താൻ നേരിട്ടുകൊണ്ടിരിക്കുന്ന മാനസിക പീഡനങ്ങളെയും ദുരവസ്ഥകളെയും കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിച്ച് നടൻ ബാല. നിയമത്തിന്റെ പേരിൽ കഴിഞ്ഞ പത്ത് വർഷമായി ചിലർ തന്നെ നിരന്തരം ഉപദ്രവിക്കുകയാണെന്നും, തന്റെ ഭാര്യയുടെ ജന്മദിനമായിട്ട് പോലും കേസും കോടതിയുമായി വേട്ടയാടൽ തുടരുകയാണെന്നും താരം വൈകാരികമായി പ്രതികരിച്ചു. കുടുംബത്തോടൊപ്പം വൈക്കം മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമായിരുന്നു താരത്തിന്റെ ഈ അപ്രതീക്ഷിത പ്രതികരണം. ‘‘എല്ലാവർക്കും നമസ്കാരം. ഒന്ന് പറയണമെന്ന് തോന്നി, വേറെ മാർഗ്ഗമില്ല. ഇപ്പോൾ അടുത്ത കാലത്തായി കുറച്ച് വിഡിയോസ് കണ്ടു. എന്റെ കാര്യം, വേറെ വഴിയില്ല, പത്ത് കൊല്ലമായി എന്നെ ഉപദ്രവിക്കുകയാണ്. പത്ത് കൊല്ലമായി ഒരു മനുഷ്യനെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; നിയമത്തിന്റെ പേരിൽ, ഇൻ ദ് നെയിം ഓഫ് ലോ ഇപ്പോൾ പേരെടുത്ത് പറയാൻ പറ്റില്ലല്ലോ. അവർക്ക് എന്ത് വേണമെങ്കിലും പറയാം, എനിക്ക് പറയാൻ പറ്റില്ല. കാരണം ഞാൻ ഞാനാണ്. അതുകൊണ്ട് പറയാൻ പാടില്ല, എത്ര സങ്കടം ഉണ്ടായാലും മനസ്സിൽ വയ്ക്കണം, ചിരിച്ചുകൊണ്ടേയിരിക്കണം.ഞാൻ എവിടെയാണ് ഉള്ളത്, ഇന്ന് രാവിലെ വൈക്കം , ശിവക്ഷേത്രത്തിൽ ഉണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും കുടുംബമായിട്ട്, എന്റെ വൈഫ്, എന്റെ അമ്മായിയമ്മ, അവളുടെ അനിയത്തി, എന്റെ ചിറ്റപ്പൻ എല്ലാവരും വന്നിട്ടുണ്ടായിരുന്നു. കോകിലയുടെ പിറന്നാൾ… ഈ വർഷത്തിൽ 27 വയസ്സ്.
Source link


