test del 4 copy of del 3

മുജ്തബ ഖമനയി എവിടെയാണെന്ന് തലപ്പത്തുള്ളവർക്കും അറിയില്ല; സ്വന്തം സർക്കാരുമായി പോലും ആശയവിനിമയ പ്രതിസന്ധി


വാഷിങ്ടൻ ∙ യുഎസുമായുള്ള ആണവ ചർച്ചകൾ നിർണായക ഘട്ടത്തിൽ എത്തിനിൽക്കെ, പരമോന്നത നേതാവ് മുജ്തബ ഖമനയി അതീവ രഹസ്യ സങ്കേതത്തിൽ ഒളിവിൽ കഴിയുന്നതായി റിപ്പോർട്ട്. തന്റെ സ്വന്തം സർക്കാരുമായി പോലും ദൂതന്മാർ വഴി മാത്രമാണ് അദ്ദേഹം ആശയവിനിമയം നടത്തുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ട്രംപ് ഭരണകൂടവുമായി ആണവ കരാർ ചർച്ചകൾ നടത്തുന്ന മുതിർന്ന ഇറാൻ ഉദ്യോഗസ്ഥർക്ക് പോലും ഖമനയിയെ നേരിട്ട് ബന്ധപ്പെടാൻ യാതൊരു മാർഗവുമില്ല. ഇറാൻ ഭരണകൂടത്തിന്റെ തലപ്പത്തുള്ളവർക്ക് പോലും തങ്ങളുടെ പരമോന്നത നേതാവ് എവിടെയാണെന്ന് അറിയില്ലെന്നാണ് വിവരം. ഈ കടുത്ത ആശയവിനിമയ പ്രതിസന്ധിയാണ് ട്രംപ് ഭരണകൂടവുമായുള്ള ആണവ ചർച്ചകൾ ഇത്രയധികം വൈകാൻ പ്രധാന കാരണമെന്ന് യുഎസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.അമേരിക്കയിൽ നിന്ന് കരാറിന്റെ വിശദാംശങ്ങൾ അയക്കുമ്പോൾ, അത് രഹസ്യ സങ്കേതത്തിലുള്ള പരമോന്നത നേതാവിലേക്ക് എത്തിക്കാനും മറുപടി ലഭിക്കാനും ദിവസങ്ങളോളം നീണ്ട താമസം നേരിടുന്നുണ്ടെന്ന് ഒരു മുതിർന്ന യുഎസ് സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞതായാണ് റിപ്പോർട്ട്. അതേസമയം, ഖമനയിയുടെ ഒളിത്താവളത്തെക്കുറിച്ചോ ഇറാന്റെ ആഭ്യന്തര ആശയവിനിമയ രീതികളെക്കുറിച്ചോ പ്രതികരിക്കാൻ വൈറ്റ് ഹൗസ് തയാറായിട്ടില്ല.


Source link

Back to top button