test del 4 copy of del 3
ഇറാന്റെ ആണവഭീഷണി അവസാനിപ്പിക്കാതെ കരാറില്ല; നെതന്യാഹുവും ട്രംപും തമ്മിൽ ധാരണ

ജറുസലം ∙ ഇറാന്റെ ആണവഭീഷണി പൂർണമായും അവസാനിപ്പിക്കുന്ന രീതിയിൽ മാത്രമേ, അവരുമായി ഏതൊരു അന്തിമ കരാറും രൂപീകരിക്കാവൂ എന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിൽ ധാരണയായി. ശനിയാഴ്ച രാത്രി ഇരുനേതാക്കളും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് നിർണായക തീരുമാനം. ചർച്ച ഏറെ വിജയകരമായിരുന്നു എന്ന് ട്രംപും പിന്നീട് വ്യക്തമാക്കി.ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രവും ഇരുനേതാക്കളും ചർച്ച ചെയ്തു. ലബനൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിൽ നിന്നുമുള്ള ഭീഷണികൾക്കെതിരെയും സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തിന് ട്രംപ് പൂർണ പിന്തുണ പ്രഖ്യാപിച്ചതായും നെതന്യാഹു കൂട്ടിച്ചേർത്തു.
Source link


