test del 1

മുഖ്യമന്ത്രി  വിഡി സതീശനെതിരെ  സോഷ്യൽ മീഡിയയിൽ  മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്‌പെൻഷൻ

നെടുങ്കണ്ടം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റിടുകയും ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്ത കെഎസ്ആർടിസി ഡ്രൈവറെ സസ്‌പെൻഡ് ചെയ്‌തു. ഇടുക്കി നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവറായ എസ്. സുനിൽകുമാറിനെതിരെയാണ് കെഎസ്ആർടിസിയുടെ അച്ചടക്ക നടപടി.

സോഷ്യൽ മീഡിയ വഴി കോർപ്പറേഷന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിച്ചതിനാണ് ഡ്രൈവറെ അന്വേഷണ വിധേയമായി ജോലിയിൽ നിന്നും താൽക്കാലികമായി മാറ്റിനിർത്തിയത്. മുഖ്യമന്ത്രിയെ മോശം രീതിയിൽ ചിത്രീകരിക്കുന്നതിനായി മോർഫ് ചെയ്ത ചിത്രം ഇയാൾ ഫേസ്ബുക്ക് വഴി വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു.

കെഎസ്ആർടിസി വിജിലൻസ് നടത്തിയ പ്രാഥമിക പരശോധനയിൽ, ഒരു പൊതുമേഖലാ ജീവനക്കാരൻ പുലർത്തേണ്ട പെരുമാറ്റച്ചട്ടങ്ങൾ ഡ്രൈവർ ലംഘിച്ചതായി വ്യക്തമായി. തുടർന്നാണ് നെടുങ്കണ്ടം യൂണിറ്റ് അധികൃതർ സുനിൽകുമാറിനെതിരെ അടിയന്തര നടപടിക്ക് ശുപാർശ ചെയ്തത്. സംഭവത്തിൽ ഡ്രൈവർക്കെതിരെ വകുപ്പുതലത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് കെഎസ്ആർടിസി അധകൃതർ അറിയിച്ചു.


Source link

Back to top button