NATIIONAL
ആര്‍സിബി കളിപ്പിക്കുന്നില്ലെങ്കിൽ ഇംഗ്ലണ്ട് യുവതാരം ഐപിഎൽ വിടണമെന്ന് വോൺ, പ്രതിഫലം വെട്ടിച്ചുരുക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ്

ലണ്ടൻ∙ മത്സരങ്ങൾ കളിപ്പിക്കുന്നില്ലെങ്കിൽ ഇംഗ്ലണ്ട് താരം ജേക്കബ് ബെതൽ ആർസിബി ക്യാംപ് വിട്ട് സ്വന്തം നാട്ടിലേക്കു മടങ്ങണമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനുള്ള പ്ലേയിങ് ഇലവനിൽ ബെതലിന് ഇടം ലഭിക്കാതിരുന്നതോടെയാണ് മൈക്കൽ വോണിന്റെ വിമർശനം. ബെതൽ ആർസിബി വിട്ട ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ശ്രദ്ധിക്കണമെന്ന് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ അലിസ്റ്റര്‍ കുക്കും ആവശ്യപ്പെട്ടിരുന്നു. വരലിനു പരുക്കേറ്റതിനെ തുടർന്നാണ് ഇംഗ്ലിഷ് യുവതാരം ആർസിബി പ്ലേയിങ് ഇലവനിൽനിന്നു പുറത്താകുന്നത്.‘‘ഒരു യുവതാരമെന്ന നിലയിൽ അദ്ദേഹം കഴിഞ്ഞ വർഷം ഒരുപാടു കാര്യങ്ങൾ പഠിച്ചു. എന്നാൽ ഈ വർഷം അങ്ങനെയല്ല. അത്ര മികച്ച പ്രകടനമായിരുന്നില്ല അദ്ദേഹത്തിന്റേത്. ഇംഗ്ലണ്ട് പരിശീലകൻ ബ്രണ്ടന്‍ മക്കല്ലത്തിന്റെ നേതൃത്വത്തില്‍ ക്യാംപ് ഉടൻ ആരംഭിക്കുകയാണ്. അദ്ദേഹം ഇംഗ്ലണ്ടിലെത്തി ടീമിനൊപ്പം ചേരട്ടെ.’’– വോൺ ഒരു ചാനൽ ചർച്ചയ്ക്കിടെ പ്രതികരിച്ചു. അതേസമയം പ്ലേ ഓഫ് മത്സരങ്ങൾ ബാക്കിനിൽക്കെ ബെതൽ ഇന്ത്യയിൽനിന്നു മടങ്ങിയാൽ പ്രതിഫലം വെട്ടിക്കുറയ്ക്കേണ്ടിവരുമെന്ന് സഹീർ ഖാൻ മുന്നറിയിപ്പു നൽകി. പ്രതിഫലം വേണ്ടെന്നു വയ്ക്കാൻ ബെതൽ തയാറാകില്ലെന്നു പ്രതീക്ഷിക്കുന്നതായും സഹീർ ഖാൻ വ്യക്തമാക്കി.
Source link


