test del 4 copy of del 3

തോൽവിക്കു കാരണം സംഘടനാപ്രശ്നം; പിണറായി മത്സരിച്ചതും തിരിച്ചടിയായി


തൃക്കരിപ്പൂർ (കാസർകോട്) ∙ ‘ഈ മാഷെയുംകൊണ്ട് ഇനിയും പാർട്ടിക്ക് സിന്ദാബാദ്’ വിളിക്കാൻ പ്രവർത്തകർ തയാറല്ലെന്ന് പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയിൽ വിമർശനം. കാസർകോട്ടെയും കണ്ണൂരിലെയും തിരിച്ചടിക്കു കാരണം എം. വി.ഗോവിന്ദനും കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷുമാണെന്നും ആരോപണമുയർന്നു.ഏതു കൊടുങ്കാറ്റിലും ഉലയാതിരുന്ന തൃക്കരിപ്പൂർ മണ്ഡലം ഇതാദ്യമായി സിപിഎമ്മിനു കൈവിട്ടുപോയതിന്റെ മുഖ്യകാരണം കണ്ണൂർ ജില്ലയിലെ സംഘടനാപ്രശ്നങ്ങളും പയ്യന്നൂരിലെ പാർട്ടിക്കകത്തുണ്ടായ സംഭവങ്ങളും പരിഹരിക്കുന്നതിൽ കണ്ണൂർ ജില്ലാ നേതൃത്വം പരാജയപ്പെട്ടതാണെന്ന് വിമർശനമുയർന്നു. ഫണ്ട് വിവാദം സാധാരണക്കാരായ പാർട്ടി അനുഭാവികളെ എതിരാക്കി. യുഡിഎഫ് തരംഗത്തിലും തൃക്കരിപ്പൂർ മണ്ഡലം നിലനിർത്താൻ കഴിയുമെന്നിരിക്കെ കഴിവുകെട്ട നേതൃത്വത്തിന്റെ ഇടപെടൽ അതില്ലാതാക്കി.കെ. കെ.ശൈലജയെ പേരാവൂരിൽ മത്സരിപ്പിച്ചതും പി.ജയരാജൻ ഉൾപ്പെടുന്ന നേതാക്കളെ ഒറ്റപ്പെടുത്തിയതും മോശമായ സന്ദേശം നൽകി. ശൈലജയെ മൂലയ്ക്കിരുത്തുന്നതിനുള്ള തന്ത്രമാണ് പേരാവൂരിലെ സ്ഥാനാർഥിത്വമെന്ന് അണികൾ വിശ്വസിച്ചു. അങ്ങനെ വിശ്വസിപ്പിക്കാൻ പാർട്ടിക്കകത്തും ശ്രമങ്ങളുണ്ടായി. ജയിച്ചെങ്കിലും പരാജയത്തിനു തുല്യമായ ഫലം ധർമടം, മട്ടന്നൂർ മണ്ഡലങ്ങളിൽ ഉണ്ടായത് അതിന്റെ ഭാഗമാണ്.


Source link

Back to top button