test del 4 copy of del 3

ലാഭത്തിൽ ഓടിയിരുന്ന സൂപ്പർ ഫാസ്റ്റുകൾ കെഎസ്ആർടിസി പ്രീമിയത്തിലേക്കു മാറ്റി; വരുമാനം കുത്തനെ ഇടിഞ്ഞു


പത്തനംതിട്ട ∙ ലാഭത്തിൽ ഓടിയിരുന്ന സൂപ്പർ ഫാസ്റ്റുകൾ കെഎസ്ആർടിസി പ്രീമിയത്തിലേക്കു മാറ്റി. വരുമാനം കുത്തനെ ഇടിഞ്ഞു. സംസ്ഥാനത്തെ മിക്ക ഡിപ്പോകളും നഷ്ടത്തിലേക്ക്. യാത്രക്കാർക്കു വേഗത്തിൽ എത്താൻ സ്റ്റോപ്പുകൾ കുറച്ചും കൂടിയ നിരക്ക് ഈടാക്കിയുമാണു കെഎസ്ആർടിസി പ്രീമിയം ബസുകൾ ഇറക്കിയത്. യാത്രക്കാർ കൂടുതൽ കയറുന്ന സ്ഥലങ്ങളിൽ ബസിനു സ്റ്റോപ് ഇല്ല. ആവശ്യപ്പെട്ടാലും നിർത്തി കൊടുക്കില്ല. അതിനാൽ പ്രീമിയം ബസുകളിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞതാണു പുതിയ പരീക്ഷണം പാളിയത്. ബസ് സ്റ്റേഷനുകളിൽ വെറുതേ കയറി ഇറങ്ങില്ല. ജീവനക്കാരുടെ ഡ്യൂട്ടി സമയം കുറയ്ക്കാൻ സ്റ്റോപ്പുകളുടെ എണ്ണം കുറച്ചതാണു യാത്രക്കാരെ കൂടുതൽ ബാധിച്ചത്. ഏതാനും മാസം മുൻപ് കെഎസ്ആർടിസി പുതിയതായി ഇറക്കിയതിൽ കൂടുതലും പ്രീമിയം ബസുകളാണ്.പത്തനംതിട്ട ഡിപ്പോയിൽ നിന്ന് 4 പ്രീമിയം സൂപ്പർ ഫാസ്റ്റ് സർവീസ് ഉണ്ട്. വൈകിട്ട് 5.15ന് കോഴിക്കോട് പ്രീമിയം ആക്കി. സൂപ്പർ ഫാസ്റ്റ് ആയിരുന്നപ്പോൾ ഇതിന്റെ പ്രതിദിന വരുമാന 30.000 മുതൽ 31,500 രൂപവരെ ലഭിച്ചിരുന്നു പ്രീമിയം ആക്കിയതോടെ ഇത് 20,000 രൂപ മുതൽ 21,250 രൂപ വരെയായി കുറഞ്ഞു. ഡിപ്പോയിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ച സർവീസാണ് തിരുനെല്ലി ക്ഷേത്രം. സാധാരണ സൂപ്പർ ആയിരുന്നപ്പോൾ വരുമാനം 45,000 രൂപ വരെ ലഭിച്ചു. അതോടെ പ്രീമിയം ആക്കി. ഇപ്പോൾ മിക്ക ദിവസവും 28,000 മുതൽ 30,000 രൂപ വരെ മാത്രമാണ് വരുമാനം. റാന്നി, എരുമേലി, പൊൻകുന്നം, പാലാ. തൊടുപുഴ, മൂവാറ്റുപുഴ, തൃശൂർ, കോഴിക്കോട്, കാൽപ്പറ്റ, മാനന്തവാടി വഴിയായിരുന്നു നേരത്തെ സർവീസ് നടത്തിവന്നത്. പ്രീമിയം ആക്കിയതോടെ റൂട്ടിലും ചെറിയ മാറ്റം വരുത്തി. കോഴിക്കോട് പോകാതെ പട്ടാമ്പി, പെരുന്തൽമണ്ണ, മഞ്ചേരി, അരീക്കോട്, മുക്കം, താമരശ്ശേരി, കൽപറ്റ, മാനന്തവാടി വഴിയാക്കി.


Source link

Back to top button