test del 3

കണ്ടതിനും കേട്ടതിനും അപ്പുറം ഈ സഭ; കന്നി അംഗമായി നിയമസഭയിൽ എത്തിയതിന്റെ അനുഭവങ്ങൾ പങ്കുവച്ച് രമേഷ് പിഷാരടി എംഎൽഎ


ഒട്ടും നർമമില്ലെന്നു മറ്റുള്ളവർ കരുതുന്ന സ്ഥലത്തും നർമം കണ്ടെത്താൻ ഞാൻ ശ്രമിക്കാറുണ്ട്. എംഎൽഎ എന്ന നിലയിൽ 2 ദിവസം നിയമസഭയിൽ ഇരുന്നപ്പോഴും കിട്ടി അങ്ങനെ പലതും. അവ സ്വയം ആസ്വദിക്കുന്നതല്ലാതെ ആരോടും പറയുന്നില്ല. തമാശ പറഞ്ഞതുകൊണ്ട് ഇപ്പോൾ വരുമാനമൊന്നുമില്ലല്ലോ. എംഎൽഎ ആയതോടെ അതൊക്കെ നിർത്തി. പണ്ടു ഞങ്ങൾ അവതരിപ്പിച്ചിരുന്ന തമാശപ്പരിപാടികളിലെല്ലാം രാഷ്ട്രീയമായിരുന്നല്ലോ പ്രധാന വിഷയം. നിയമസഭയിൽനിന്ന് അങ്ങനെ പല തമാശകളും എടുത്തിട്ടുണ്ട്. ഇനിയും അങ്ങനെ പലതും കണ്ണിൽപെട്ടേക്കാം.സഭയിൽ ചില വാക്കുകൾ ‘അൺപാർലമെന്ററി’യാണ്. എന്നാൽ, സഭയ്ക്കു പുറത്തു സംസാരിക്കുമ്പോഴും തമാശ പറയുമ്പോൾപോലും അൺപാർലമെന്ററി വാക്കുകൾ വരരുതെന്നാണ് എന്റെ പക്ഷം. ആരെക്കുറിച്ചാണോ തമാശ പറയുന്നത് അയാൾക്കും ചിരിക്കാൻ പറ്റണം. തിരക്കിനിടയിലും നല്ല നർമം പറഞ്ഞിരുന്നവരാണ് ഇ.കെ.നായനാരും ലീഡർ കെ.കരുണാകരനുമൊക്കെ. നർമപ്രിയനായ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായി വരുമ്പോൾ അദ്ദേഹത്തിൽനിന്നും ഈ സഭയിൽനിന്നും നല്ല നർമം പ്രതീക്ഷിക്കുന്നുണ്ട്. സഭയിൽ ചർച്ച ചെയ്യുന്ന വിഷയത്തോടാണു ഗൗരവം കാണിക്കേണ്ടത്. പരസ്പരമുള്ള സമീപനം സരസമായാൽ തീരുമാനത്തിലേക്ക് എത്താൻ എളുപ്പമായിരിക്കും.


Source link

Back to top button