CINEMA

പിറന്നാൾ ദിനത്തിൽ ജമീന്ദറാകാൻ റഹ്മാൻ

എവർഗ്രീൻ സ്റ്റാർ റഹ്മാന് ഇന്ന് പിറന്നാൾ. റഹ്മാൻ നായകനാവുന്ന തമിഴ് ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് പുതുക്കോട്ടയിൽ ആരംഭിക്കും. ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ഇതുവരെ അവതരിപ്പിക്കാത്തതും വ്യത്യസ്തനിറഞ്ഞതുമായ ജമീന്ദാർ നായക കഥാപാത്രമായി വേഷമിടുന്നു. ചാമ്പ്യൻ ‘ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിശ്വയാണ് മറ്റൊരു നായകൻ. ‘ വിഴാ ‘ എന്നചിത്രത്തിലൂടെ ശ്രദ്ധേയനായ ഭാരതി ബാലകുമാരനാണ് സംവിധാനം. മലയാളത്തിൽ ‘ മിഡിൽ ക്ലാസ് മാത്തുക്കുട്ടി ‘ എന്ന ചിത്രം നിർമ്മിച്ച കോമളാ ഹരി പിക്ചേഴ്സിന്റെ ബാനറിൽ കോമള – ഹരി ഭാസ്കരൻ എന്നിവർ ചേർന്ന് ഒരുക്കുന്ന നാലാമത്തെ സംരംഭമാണിത് . 1980 കളുടെ പശ്ചാത്തലത്തിൽ ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ അനുപമ കുമാർ, രമ്യ സുരേഷ്, റിഷാ ജേക്കബ്സ്, ആടുകളം നരേൻ, മൈം ഗോപി, മുനിഷ് കാന്ത്, ബാബാ ഭാസ്കർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ . ഛായാഗ്രഹണം ഭാനു മുരുകനും , എഡിറ്റിംഗ് ‘ അമരൻ ‘ ഫെയിം കലൈവാണനും നിർവഹിക്കുന്നു. ദിനേശ് കാശിയാണ് സ്റ്റണ്ട് മാസ്റ്റർ. പി .ആർ. ഒ – സി. കെ. അജയ് കുമാർ


Source link

Back to top button