test del 5 copy of del 3

കേരള ഹൗസ്: പുതിയ മുഖ്യമന്ത്രി കനിയുമോ? 10 വർഷം മുൻപ് സാധാരണക്കാരനു മുന്നിൽ കൊട്ടിയടച്ച പ്രധാന ഗേറ്റ് തുറക്കുമോ?


ന്യൂഡൽഹി ∙ കേരള ഹൗസ് പ്രധാന കവാടത്തിലെ പ്രവേശനവിലക്ക് വീണ്ടും വിവാദമാകുന്നു. 10 വർഷം മുൻപ് സാധാരണക്കാരനു മുന്നിൽ കൊട്ടിയടച്ച പ്രധാന ഗേറ്റ് തുറക്കുമോ എന്ന ചോദ്യമാണു വീണ്ടും ഉയരുന്നത്. പ്രധാന കവാടത്തിൽ പൊതുജനങ്ങൾക്കുള്ള പ്രവേശനനിയന്ത്രണം അടിയന്തരമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ഡീൻ കുര്യാക്കോസ് എംപി മുഖ്യമന്ത്രി വി.ഡി.സതീശന് കത്ത് നൽകിയതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്. കന്റീനിലേക്ക് വളഞ്ഞവഴി രാജ്യതലസ്ഥാനത്തു ചുരുങ്ങിയ ചെലവിൽ പൊതുജനങ്ങൾക്ക് അന്നം നൽകുന്ന കേരള ഹൗസിലേക്കു പോകാൻ ‘വളഞ്ഞവഴി’ മാത്രമാണുള്ളത്. നേരത്തേ, കേരള ഹൗസിന്റെ പ്രധാന കവാടത്തിലൂടെ തന്നെ ആളുകളെ കയറ്റിവിടുമായിരുന്നെങ്കിൽ കുറെയേറെ നാളായി അതില്ല. സുരക്ഷാപ്രശ്നം ഉന്നയിച്ചാണു വഴി അടയ്ക്കുന്നത്. പ്രവേശനം കേരള ഹൗസിന്റെ ‘പിൻവാതിലിലൂടെ’ മാത്രമാക്കിയതോടെ കേരളീയ ഭക്ഷണം കഴിക്കാൻ എത്തുന്നവരുടെ മനസ്സുമടുക്കുന്ന അവസ്ഥയായി.


Source link

Back to top button