test del 3
അടയ്ക്ക വില ഇടിച്ച് ഇറക്കുമതി കള്ളക്കളി; ഇന്തൊനീഷ്യയിൽ നിന്ന് ‘ഒളിച്ചുക്കടത്ത്’

പെരുമ്പിലാവ് (തൃശൂർ) ∙ ഇറക്കുമതിയിലെ കള്ളക്കളി മൂലം അടയ്ക്കവില കുത്തനെ ഇടിയുന്നു. റോസ്റ്റഡ് അടയ്ക്ക മാത്രം ഇറക്കുമതി ചെയ്യാൻ ലൈസൻസുള്ള കേരളത്തിലെ ചില വ്യാപാരികൾ ആ ലൈസൻസിന്റെ മറവിൽ സാധാരണ അടയ്ക്ക ഇറക്കുമതി ചെയ്യുന്നുവെന്നാണ് ആരോപണം.കണ്ടെയ്നറുകളുടെ വാതിൽക്കൽ പേരിന് മാത്രം റോസ്റ്റ് ചെയ്ത അടയ്ക്കയുടെ ചാക്കുകൾ നിരത്തി ഉള്ളിൽ സാധാരണ അടയ്ക്ക ഒളിപ്പിച്ചാണ് ഇവർ അനധികൃത അടയ്ക്ക രാജ്യത്ത് എത്തിക്കുന്നത്. ഉദ്യോഗസ്ഥരെയും ക്ലിയറിങ് ഏജന്റുമാരെയും സ്വാധീനിച്ച് നടത്തുന്ന ഈ കള്ളക്കളി മൂലം വിപണിയിൽ ക്വിന്റലിന് 40,000-42,000 രൂപ എന്ന നിലയിലേക്ക് നിരക്കുകൾ താഴുകയാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 48,000 രൂപ വരെ വിലയുണ്ടായിരുന്നു.ഈ ലൈസൻസ് ദുരുപയോഗം ചെയ്താണു വൻതോതിൽ ഗുണനിലവാരമില്ലാത്ത സാധാരണ അടയ്ക്ക ഇന്ത്യയിലേക്ക് കടത്തുന്നത്.
Source link


