test del 4 copy of del 3

പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി വീണ്ടും ഇറാനിൽ; എത്തുന്നത് ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണ


ഇസ്‌ലാമാബാദ്∙ പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി നിർത്തിവച്ചിരിക്കുന്ന ഇറാൻ-യുഎസ് സമാധാന ചർച്ചകൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്‌വി വീണ്ടും ഇറാനിൽ. ഒരു ആഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് അദ്ദേഹം ഇറാൻ സന്ദർശിക്കുന്നത്. യുഎസ്-ഇറാൻ സമാധാന ചർച്ചകളെക്കുറിച്ച് ഇറാൻ നേതാക്കളുമായി ചർച്ച നടത്തുന്നതിനാണ് നഖ്‌വി ടെഹ്‌റാനിലേക്ക് തിരിച്ചതെന്ന് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളായ പ്രസ് ടിവിയും ഇർനയും അദ്ദേഹത്തിന്റെ സന്ദർശനം സ്ഥിരീകരിച്ചിട്ടുണ്ട്.സമാധാന കരാറിലെത്തിയില്ലെങ്കിൽ ദിവസങ്ങൾക്കകം ഇറാനെതിരെ വീണ്ടും ആക്രമണം ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഗൾഫ് അറബ് നേതാക്കളുടെ അഭ്യർഥന മാനിച്ചാണ് അവസാന നിമിഷം ആക്രമണം മാറ്റിവച്ചതെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, യുദ്ധത്തിലേക്ക് വീണ്ടുമൊരു തിരിച്ചുവരവ് ഉണ്ടായാൽ അത് അമേരിക്കയ്ക്ക് കൂടുതൽ വലിയ സർപ്രൈസുകൾ നൽകുമെന്നായിരുന്നു ഇറാന്റെ പ്രതികരണം. അതേസമയം, ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് വൈറ്റ് ഹൗസ് വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.


Source link

Back to top button