test del 5 copy of del 3

അവസരമാക്കാം പ്രതിസന്ധി; ജനങ്ങളിൽ അമിതഭാരം ചുമത്തരുത്, ജിഎസ്ടി പിരിവ് കർശനമാക്കണം: ഡോ.ബി. അശോക്


കേരളത്തിൽ അധികാരത്തിലെത്തിയ പുതിയ യുഡിഎഫ് സർക്കാർ‍ ആദ്യം പഠിക്കാൻ തീരുമാനിച്ചിരിക്കുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചാണല്ലോ. ധനകാര്യ സ്ഥിതി മെച്ചപ്പെടുത്താനും സർക്കാരിനു മുന്നിലെ വെല്ലുവിളികൾ നേരിടാനും അത്യാവശ്യമായി നടപ്പാക്കേണ്ടത് ഉദാരവൽക്കരണ നയങ്ങളാണ്. സ്വകാര്യവ്യക്തികൾക്കു നിക്ഷേപം നടത്താനും തൊഴിലുകൾ സൃഷ്ടിക്കാനും ഉദാരവൽക്കരണം കൂടിയേതീരൂ. അതേസമയം സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുന്നതിന് നിയമസഭ പാസാക്കിയിട്ടുള്ള ധന ഉത്തരവാദിത്ത നിയമം കർശനമായി പാലിക്കണം. നികുതിയും സെസുകളും ഏർപ്പെടുത്തി ജനങ്ങളിൽ അമിതഭാരം ചുമത്തുന്നതിനു പകരം സ്വർണത്തിനും മറ്റു വിലയേറിയ ഉൽപന്നങ്ങൾക്കും മേലുള്ള ജിഎസ്‌ടി പിരിവ് കർശനമായി നടപ്പാക്കാനും ശ്രദ്ധിക്കണം.സംസ്ഥാനത്തു നിക്ഷേപം നടത്തുന്നതിൽനിന്നു പലരെയും പിന്തിരിപ്പിക്കുന്നത് ചില പഴഞ്ചൻ നിയമങ്ങൾ കൂടിയാണ്. ഇതിൽ പ്രധാനം ഭൂനിയമങ്ങളാണ്. ഒരാൾ 15 ഏക്കറിൽ കൂടുതൽ ഭൂമി കൈവശം വയ്ക്കാൻ പാടില്ലെന്ന നിബന്ധന എന്നേ ഒഴിവാക്കേണ്ടതായിരുന്നു. പകരം, സർക്കാർ നിശ്ചയിക്കുന്ന ചില പ്രത്യേക ആവശ്യങ്ങൾക്കായി 100 ഏക്കർ വരെ സ്വന്തമാക്കാൻ അനുമതി നൽകണം. 50 ഏക്കർ വരെ പാട്ടത്തിനു നൽകാനുള്ള സൗകര്യവും ഒരുക്കണം. മികച്ച സംരംഭങ്ങൾ നടപ്പാക്കുന്ന ജില്ലാ ഉദ്യോഗസ്ഥർക്കും തദ്ദേശസ്ഥാപനങ്ങൾക്കും ഇൻസെന്റീവ് മാച്ചിങ് ഗ്രാന്റ് നൽകുന്നത് ആലോചിക്കാവുന്നതാണ്.പ്രഫഷനലായി പ്രവർത്തിക്കാത്ത പൊതുമേഖലാ സ്ഥാപനങ്ങളെ എന്തിനാണു സർക്കാർ ചുമക്കുന്നത്? അവ പ്രഫഷനലായി പ്രവർത്തിച്ച് ലാഭമുണ്ടാക്കുന്നെന്ന് ഉറപ്പാക്കുക. മർമപ്രധാന മേഖലകളിലല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളിലെ സർക്കാർ ഓഹരി 33 ശതമാനമായി കുറയ്ക്കണം. ഇൗ വിറ്റഴിക്കലിലൂടെ സർക്കാരിനു നല്ലൊരു തുക സ്വരൂപിക്കാനാകും. സർക്കാർ നേരിട്ട് ഇടപെടേണ്ടതില്ലാത്ത മേഖലകൾ സ്വകാര്യവൽക്കരിക്കണം. പൊതുജനതാൽപര്യമുള്ള മേഖലയിൽ മാത്രം സർക്കാർ വിപണി ഇടപെടൽ നടത്തിയാൽ മതി.


Source link

Back to top button