test del 5 copy of del 3
ആധാർ ഇനിയും പുതുക്കിയില്ലേ? ആശങ്ക വേണ്ട; സൗജന്യമായി പുതുക്കാനുള്ള സമയം നീട്ടി

ന്യൂഡൽഹി ∙ ആധാർ അനുബന്ധ രേഖകൾ യുഐഡിഎഐ പോർട്ടൽ വഴി സൗജന്യമായി പുതുക്കാനുള്ള സമയം ഒരു വർഷം കൂടി നീട്ടി. അടുത്ത മാസം അവസാനിക്കാനിരുന്ന കാലാവധിയാണ് 2027 ജൂൺ 14 വരെ നീട്ടിയത്. ഓൺലൈനായി അപ്ഡേറ്റ് ചെയ്യാനുള്ള 25 രൂപയെന്ന നിരക്കാണ് ഒഴിവാക്കിയിരിക്കുന്നത്. എന്നാൽ, അക്ഷയ സെന്ററുകൾ അടക്കമുള്ള ആധാർ കേന്ദ്രങ്ങളിൽ പോയി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ചാർജ് 50 രൂപയായി തുടരും. myaadhaar.uidai.gov.in എന്ന വെബ്സൈറ്റിൽ Document Update ഓപ്ഷൻ വഴി രേഖകൾ പുതുക്കാം. Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് Shutterstock.com/soumen82hazraൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
Source link


