NATIIONAL

ക്ലാസനെ പുറത്താക്കി ‘മാസ്’ സ്റ്റംപിങ്, പിന്നാലെ സ‍ഞ്ജുവിനോട് ‘കലിപ്പിച്ച്’ താരം; വിട്ടുകൊടുക്കാതെ ചേട്ടനും, അംപയർക്ക് പരാതി നൽകി– വിഡിയോ


ചെന്നൈ ∙ ഐപിഎൽ മത്സരത്തിനിടെ ചെന്നൈ സൂപ്പർ കിങ്സ് താരം സഞ്ജു സാംസണോട് രോഷാകുലനായി സൺറൈസേഴ്സ് ഹൈദരാബാദ് താരം ഹെയ്ൻറിച് ക്ലാസൻ. ഇന്നലെ ചെപ്പോക്കിൽ നടന്ന മത്സരത്തിനിടെയാണ് സംഭവം. ഹൈദരാബാദ് ഇന്നിങ്സിന്റെ 15–ാം ഓവറിലെ മൂന്നാം പന്തിൽ നൂർ അഹമ്മദിന്റെ ബോളിങ്ങിൽ ക്ലാസനെ സഞ്ജു സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. ടിവി അംപയർ റീപ്ലേയിലൂടെയാണ് വിക്കറ്റ് സ്ഥിരീകരിച്ചത്.മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ചെന്നൈ സൂപ്പർ കിങ്സിനെ സൺറൈസേഴ്സ് ഹൈദരാബാദ് തോൽപ്പിച്ചത്. മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഇഷാൻ– ക്ലാസൻ സഖ്യമാണ് ഹൈദരാബാദിന്റെ ജയം ഉറപ്പിച്ചത്. 15–ാം ഓവറിൽ ക്ലാസനെ, ‘തല’ ധോണിയെ ഓർമിപ്പിക്കുന്ന കിടിലൻ സ്റ്റംപിങ്ങിലൂടെയാണ് സഞ്ജു പുറത്താക്കിയത്. ആ ഘട്ടത്തിൽ അത് ചെന്നൈയ്ക്ക് മത്സരത്തിൽ നേരിയ മുൻതൂക്കം നൽകുകയും ചെയ്തു. ഇതാണ് ക്ലാസനെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ ഹൈദരാബാദിന് ഓപ്പണർ ട്രാവിസ് ഹെഡിനെ (6) നഷ്ടമായി. ഇതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞ അഭിഷേക് ശർമയും (21 പന്തിൽ 26) ഇഷാൻ കിഷനും ചേർന്ന് മറ്റു പരുക്കുകളില്ലാതെ ഹൈദരാബാദിനെ മുന്നോട്ടുനയിച്ചെങ്കിലും റൺനിരക്ക് ഉയർത്താൻ സാധിച്ചില്ല. പിന്നാലെ അഭിഷേകിനെയും വീഴ്ത്തിയ ചെന്നൈ പിടിമുറുക്കി. നാലാമനായി ഹെയ്ൻറിച് ക്ലാസൻ (26 പന്തിൽ 47) വന്നതോടെയാണ് ഹൈദരാബാദ് ബാറ്റിങ്ങിന് ജീവൻവച്ചത്.


Source link

Back to top button