NEWS
‘നിരാശകളില്ല, പുറത്താക്കിയാലും കോൺഗ്രസുകാരൻ തന്നെ’

തിരുവനന്തപുരം: പാർട്ടി പുറത്താക്കിയാലും കോൺഗ്രസുകാരൻ തന്നെയാണെന്ന് പാലക്കാട് മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. കഴിഞ്ഞ പത്ത് വർഷക്കാലത്തെ പ്രതിപക്ഷ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് നിലവിലെ വൻ വിജയമെന്നും രാഹുൽ കൂട്ടിച്ചേർത്തു. യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു രാഹുൽ. ‘എല്ലാക്കാലവും പാർട്ടിക്കാരനാണ്. അതിനാൽ തന്നെ ഖേദമൊന്നുമില്ല. ജനപ്രതിനിധിയാവണോ പാർട്ടി ഭാരവാഹിയാണോ എന്ന് ചോദിച്ചാൽ എന്നും ഭാരവാഹിയെന്നാണ് മുന്നോട്ട് വയ്ക്കാനുള്ളത്. നിരാശകളില്ല, രാഷ്ട്രീയം പറയുന്നത് തുടരും. അത് എന്റെ ക്ലാരിറ്റിയാണ്. പദവികൾക്കായി ഉള്ളതല്ല അത്’- രാഹുൽ പറഞ്ഞു.
Source link
NEWS


