test del 4 copy of del 3

കൈത്താങ്ങായ സതീശൻ മുഖ്യമന്ത്രിയാകുന്നത് കാണണം; കുഞ്ഞു വിനോദിനി സെൻട്രൽ സ്റ്റേഡിയത്തിൽ


തിരുവനന്തപുരം ∙ ജീവിതം തന്നെ കൈവിട്ടു പോകുമെന്നു കരുതിയ ഘട്ടത്തില്‍ തനിക്കു കൈത്താങ്ങായ പ്രിയ നേതാവ് വി.ഡി.സതീശന്‍ മുഖ്യമന്ത്രിയാകുന്നതു കാണാന്‍ കുഞ്ഞു വിനോദിനിയും സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ എത്തി. പാലക്കാട്ടുനിന്നാണ് നാലാം ക്ലാസുകാരിയായ വിനോദിനി എത്തിയത്. ചികിത്സപ്പിഴവു മൂലം കൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിക്കു 6 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക കൃത്രിമക്കൈ വയ്ക്കാന്‍ സഹായിച്ചതു പ്രതിപക്ഷ നേതാവായിരുന്ന വി.ഡി.സതീശനാണ്. വിനോദിനിക്കു വീടു നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തിയതും സതീശന്റെ ഇടപെടലിലായിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സപ്പിഴവു മൂലമാണ് പല്ലശ്ശന സ്വദേശിയായ ഒന്‍പതുകാരി വിനോദിനിയുടെ വലതു കൈ മുറിച്ചു മാറ്റേണ്ടിവന്നത്. സെപ്റ്റംബര്‍ 24നാണ് സഹോദരന് ഒപ്പം കളിക്കുന്നതിനിടെ വിനോദിനിക്ക് വീണ് കൈയ്ക്ക് പരുക്കു പറ്റുന്നത്. അന്നു തന്നെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ കാണിച്ചെങ്കിലും വലതു കൈയൊടിഞ്ഞതിനാല്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു നിര്‍ദേശം. ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം കയ്യില്‍ നീര്‍ക്കെട്ട് ഉണ്ടായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. അവിടെ നടത്തിയ പരിശോധനയിലാണ് കൈ മുറിച്ചു മാറ്റേണ്ടി വന്നത്.


Source link

Back to top button