NATIIONAL

പഞ്ചാബിന്റെയും രാജസ്ഥാന്റെയും തോൽവികൾ ഗുണം ചെയ്തത് ചെന്നൈ സൂപ്പർ കിങ്സിന്, മൂന്നു സ്ഥാനങ്ങൾക്കു വേണ്ടി ഏഴു പേർ!


മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് 2026 സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു പ്ലേ ഓഫ് ഉറപ്പിച്ചപ്പോൾ, ശേഷിക്കുന്ന മൂന്നു സ്ഥാനങ്ങൾക്കു വേണ്ടി മത്സരിക്കുന്നത് ഏഴു ടീമുകൾ. ഞായറാഴ്ച രാജസ്ഥാൻ റോയൽസിനെതിരെ നിർണായക വിജയം നേടിയതോടെയാണ് ഡൽഹി ക്യാപിറ്റല്‍സും പ്ലേ ഓഫിനു വേണ്ടിയുള്ള പോരാട്ടത്തിൽ സജീവമായത്. കൊൽക്കത്തയെ വീഴ്ത്തിയ ഗുജറാത്ത് ടൈറ്റൻസിന് 99.2 ശതമാനം പ്ലേ ഓഫ് സാധ്യതയും, സൺറൈസേഴ്സിന് 75 ശതമാനം സാധ്യതയുമുണ്ട്. നാലാം സ്ഥാനത്തിനു വേണ്ടിയാണു ശരിക്കും പോരാട്ടം നടക്കുന്നത്.ഒരു മത്സരം ബാക്കിയുള്ള ഗുജറാത്ത് ടൈറ്റൻസിന് 16 പോയിന്റാണു നിലവിലുള്ളത്. ചെന്നൈയ്ക്കെതിരെയാണ് സീസണിലെ അവസാന പോരാട്ടം. അടുത്ത രണ്ടു മത്സരങ്ങളിൽ രാജസ്ഥാൻ ഒരെണ്ണമോ, പഞ്ചാബ് കിങ്സ് ബാക്കിയുള്ള ഒരു കളിയോ തോറ്റാൽ ചെന്നൈയ്ക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. ഇനി ചെന്നൈ ഒരു മത്സരം മാത്രമാണു ജയിക്കുന്നതെങ്കിൽ അവരുടെ സാധ്യതയും നല്ലപോലെ കുറയും. എങ്കിലും മറ്റു ടീമുകളുടെ ഫലം അനുസരിച്ച് നേരിയ സാധ്യതയുണ്ട്. 13 പോയിന്റുള്ള പഞ്ചാബ് അടുത്ത മത്സരത്തിൽ തോൽക്കുകയും 12 പോയിന്റുള്ള രാജസ്ഥാൻ രണ്ടു കളികളും തോൽക്കുകയും വേണം. ഈ സാഹചര്യത്തിൽ 14 പോയിന്റുമായി ചെന്നൈയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാം. അതേസമയം രണ്ടു കളികളും ചെന്നൈ തോറ്റാൽ അവരുടെ സാധ്യതകളും അതോടെ തീരും.


Source link

Back to top button