NEWS

‘ശബരിമല സ്വർണക്കൊള്ളയിൽ വിശദമായ തുടരന്വേഷണം വേണ്ടിവരും, ഭഗവാന്റെ സ്വത്ത് കട്ടെടുക്കാൻ അനുവദിക്കില്ല’


തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലവിലെ അന്വേഷണം തൃപ്‌തികരമല്ലെന്നും വിശദമായ തുടരന്വേഷണം വേണ്ടിവരുമെന്നും കെ മുരളീധരൻ. ഒരു സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു നിയുക്ത ദേവസ്വം മന്ത്രി. ഭഗവാന്റെ സ്വത്ത് കട്ടെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ശബരിമല സ്വർണക്കൊള്ളയിൽ നിലവിലുള്ള അന്വേഷണം തൃപ്‌തികരമല്ല. വിശദമായ തുടരന്വേഷണം വേണ്ടിവരും. ദേവസ്വത്തിൽ നിന്നും ഭഗവാന്റെ സ്വത്ത് കട്ടെടുക്കാൻ ആരെയും അനുവദിക്കില്ല.’ അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് രണ്ടാമത് മെഡിക്കൽ കോളേജ് സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


Source link
NEWS

Back to top button