മുസ്ലിംലീഗിന് അഞ്ച് മന്ത്രിമാർ, പാറയ്ക്കൽ അബ്ദുള്ള രണ്ടര വർഷത്തിന് ശേഷം മന്ത്രിയാകും

തിരുവനന്തപുരം: നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന യു.ഡി.എഫ് സർക്കാരിലെ മുസ്ലിം ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ചു. അഞ്ച് മന്ത്രിമാരെയാണ് പ്രഖ്യാപിച്ചത്. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, എൻ. ഷംസുദീൻ, കെ.എം.ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന ലീഗ് മന്ത്രിമാർ. കോഴിക്കോടിന് പ്രാതിനിദ്ധ്യം നൽകുന്നതിന്റെ ഭാഗമായി രണ്ടര വർഷത്തിന് ശേഷം പാറയ്ക്കൽ അബ്ദുള്ള മന്ത്രിയാകും. ആ സമയത്ത് നിലവിലുള്ള മന്ത്രിമാരിൽ ആരാണ് മാറേണ്ടതെന്ന് അപ്പോൾ തീരുമാനിക്കുമെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി. മന്ത്രിമാരുടെ വകുപ്പുകൾ മുഖ്യമന്ത്രി പിന്നീട് പ്രഖ്യാപക്കുമെങ്കിലും ഇത്തവണ പാർട്ടിക്ക് കൂടുതൽ വകുപ്പുകൾ ഉണ്ടാകുമെന്നും നേതാക്കൾ വ്യക്തമാക്കി. നേരത്തെ മലപ്പുറം ജില്ലയിൽ നിന്ന് രണ്ട് മന്ത്രിമാരെ നിശ്ചയിക്കാനാണ് നേതൃത്വം തീരുമാനിച്ചിരുന്നത്. ഇത് പ്രകാരം കെ.എം. ഷാജി, പി.കെ. ബഷീർ എന്നിവരിൽ നിന്ന് ഒരാൾ മാത്രമേ മന്ത്രിസഭയിലെത്തൂ എന്നു സൂചനയുണ്ടായിരുന്നു. എന്നാൽ ഇന്ന് നടന്ന ചർച്ചകൾക്കൊടുവിൽ ഇരുവരെയും പരിഗണിക്കുകയായിരുന്നു. ഇരുവരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള പട്ടികയാണ് സാദിഖലി തങ്ങൾ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് നൽകിയത്. ഇതോടെ മലപ്പുറം ജില്ലയിൽ നിന്ന് മൂന്ന് ലീഗ് മന്ത്രിമാരുണ്ടാകും.
Source link
NEWS


