test del 5 copy of del 3

വിജയിനോട് അസൂയയില്ല, സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച സൗഹൃദം മാത്രം: രജനീകാന്ത്


ചെന്നൈ∙ നടൻ വിജയിനോട് അസൂയില്ലെന്നും മുൻ മുഖ്യമന്ത്രി സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച സൗഹൃദ സന്ദർശനം മാത്രമായിരുന്നെന്നും സൂപ്പർതാരം രജനീകാന്ത്. പോയസ് ഗാർഡനിലെ വസതിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയിന്റെ മുഖ്യമന്ത്രി മോഹങ്ങൾക്കു തടയിടാനോ പാർട്ടികൾ ലയിപ്പിക്കാനോ ഉള്ള ശ്രമമായിരുന്നില്ല സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയെന്ന് ചില റിപ്പോർട്ടുകളോട് പ്രതികരിച്ച് രജനി വ്യക്തമാക്കി.തമിഴക വെട്രി കഴകം സ്ഥാപകനും മുഖ്യമന്ത്രിയുമായ വിജയിനോടു തനിക്ക് അസൂയയില്ലെന്ന് രജനി പറഞ്ഞു. താനും വിജയ്‌യും തമ്മിൽ 25 വർഷത്തെ തലമുറ വ്യത്യാസമുണ്ടെന്നും ചെറുപ്പത്തിൽ തന്നെ ഇതിഹാസങ്ങളായ എംജിആറിനെക്കാളും എൻടിആറിനെക്കാളും മികച്ച നേട്ടങ്ങൾ വിജയ് സ്വന്തമാക്കിയെന്നും അദ്ദേഹം പ്രശംസിച്ചു. ‘‘വിജയ്‌നെ ചെറുപ്പം മുതലേ കാണുന്നതാണ്. അദ്ദേഹം മുഖ്യമന്ത്രിയായതിൽ എന്തിന് ഞാൻ അസൂയപ്പെടണം? അതും 52ാം വയസ്സിൽ എംജിആറിനെക്കാളും എൻടിആറിനെക്കാളും അദ്ദേഹം നേട്ടമുണ്ടാക്കിയിട്ടുണ്ട്. എനിക്ക് അസൂയ ഒട്ടും ഇല്ല’’ – അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നിലപാട്


Source link

Back to top button