test del 4 copy of del 3
‘ഇറാന് മോശം സമയം വരും’: മുന്നറിയിപ്പുമായി ട്രംപ്; വീണ്ടും ആക്രമണം? ഹോർമുസിൽ ടോൾ പിരിക്കാൻ നീക്കം

വാഷിങ്ടൻ∙ എത്രയും വേഗം സമാധാന കരാറിൽ എത്തിച്ചേർന്നില്ലെങ്കിൽ ഇറാന് ‘വളരെ മോശം സമയമായിരിക്കും’ എന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഒരു കരാറിലെത്തുന്നതിൽ അവർക്ക് താൽപര്യമുണ്ടെന്നും ഫ്രഞ്ച് മാധ്യമമായ ബിഎഫ്എംടിവിക്ക് ഫോണിലൂടെ നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. ഇറാനെ ആക്രമിക്കാൻ യുഎസ് വീണ്ടും ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.യുഎസും ഇസ്രയേലുമായുള്ള സംഘർഷം അവസാനിച്ചാൽ മാത്രമേ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കൂ എന്നാണ് ഇറാന്റെ നിലപാട്. ‘നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതോടെ ഹോർമുസ് കടലിടുക്കിലെ ഗതാഗതം സാധാരണ നിലയിലാകും’– ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞതായി വാർത്താ ഏജൻസിയായ മെഹർ റിപ്പോർട്ട് ചെയ്തു. യുഎസ്–ഇറാൻ ചർച്ചകൾ നിലച്ചിരിക്കുകയാണ്. എന്നു പുനരാരംഭിക്കും എന്നതിൽ വ്യക്തതയില്ല.
Source link


