test del 4 copy of del 3

ദേശീയപാതയിൽ രാത്രി ടാങ്കർ ലോറികൾ പാർക്ക് ചെയ്യും; ആരുമറിയാതെ ശുചിമുറി മാലിന്യം തള്ളും; ക്യാമറകൾ എന്തു ചെയ്യുകയാണ്?


മാരാരിക്കുളം ∙ കലവൂർ മുതൽ മാരാരിക്കുളം കളിത്തട്ട് ജംക്‌ഷൻ വരെ ദേശീയപാതയോരത്ത് വിവിധയിടങ്ങളിൽ ശുചിമുറി മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു. പല സ്ഥലങ്ങളിലും ക്യാമറകൾ ഉണ്ടെങ്കിലും ഇതുവരെ ഉത്തരവാദികളെ കണ്ടെത്താനായിട്ടില്ല. രാത്രി ടാങ്കർ ലോറിയിൽ എത്തിച്ചാണ് മാലിന്യം തള്ളുന്നത്. പലയിടങ്ങളിലും രാത്രി ടാങ്കർ ലോറികൾ പാർക്ക് ചെയ്തിരിക്കുന്നത് നാട്ടുകാർ കണ്ടിട്ടുണ്ടെങ്കിലും ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട വാഹനമാണ് എന്നു കരുതി ശ്രദ്ധിക്കാറില്ല. കലവൂർ, വളവനാട്, മാരാരിക്കുളം കളിത്തട്ട് ജംക്‌ഷൻ എന്നിവിടങ്ങളിലാണ് സ്ഥിരമായി മാലിന്യങ്ങൾ തള്ളുന്നത്.


Source link

Back to top button