LIFESTYLE

കുളിരിന്റെ പാളങ്ങളിൽ


മി​ന്ന​ൽ​ ​വ​ണ്ടി​ക​ളും​ ​വ​ന്ദേ​ഭാ​ര​തും​ ​ആ​ദ്യ​മാ​ദ്യം​ ​ഓ​ടി​യെ​ത്താ​ൻ​ ​മ​ത്സ​രി​ക്കു​മ്പോ​ൾ​ ​അ​തി​വേ​ഗ​ത​യു​ടെ​ ​കാ​ല​ത്ത് ​ഇ​പ്പോ​ഴും​ ​ക​ൽ​ക്ക​രി​ ​തി​ന്നും​ ​വെ​ള്ളം​ ​മോ​ന്തി​യും​ ​ക​രി​മ്പു​ക​ ​തു​പ്പി​യും​ ​സു​ഖ​വാ​സ​കേ​ന്ദ്ര​മാ​യ​ ​ഊ​ട്ടി​യി​ൽ​ ​ഒ​രു​ ​വ​ണ്ടി​ ​പ​യ്യെ​പ്പ​യ്യെ​ ​നീ​ങ്ങു​ന്നു​ണ്ട്!​ ​ഏ​ന്തി​യും​ ​വ​ലി​ഞ്ഞു​മൊ​ക്കെ​യാ​ണ് ​ സ​ഞ്ചാ​ര​മെ​ങ്കി​ലും​ ​അ​തി​ലൊ​ന്നു​ ​ക​യ​റി​പ്പ​റ്റാ​ൻ​ ​വ​ലി​യ​ ​പാ​ടാ​ണ്.​ ​സ​ഞ്ചാ​രി​ക​ളു​ടെ​ ​തി​ര​ക്കു​ ​കാ​ര​ണം​ ​ടി​ക്ക​റ്റ് ​കി​ട്ടാ​ൻ​ ​വ​ള​രെ​ ​നേ​ര​ത്തേ​ ​ബു​ക്ക് ​ചെ​യ്യ​ണം.​ ​യു​നെ​സ്‌​കോ​യു​ടെ​ ​റെ​യി​ൽ​ ​ഭൂ​പ​ട​ത്തി​ൽ​ ​’​പൈ​തൃ​ക​ ​തീ​വ​ണ്ടി​”​ ​പ​ദ​വി​യു​ള്ള​ ​ഈ​ ​കു​ഞ്ഞ​ൻ​ ​ക​രി​വ​ണ്ടി​യി​ൽ​ ​ഒ​രു​ ​യാ​ത്ര​യാ​കാം.​ ​
ഇ​പ്പോ​ഴാ​ണ്‌​ ​ഊ​ട്ടി​ക്കു​ ​പോ​കാ​ൻ​ ​പ​റ്റി​യ​ ​സ​മ​യം.​ ​ഒ​രു​ ​ചെ​ല​വു​മി​ല്ലാ​തെ​ ​പ്ര​കൃ​തി​ ​ഒ​രു​ ​നാ​ടു​മു​ഴു​വ​നും​ ​സെ​ൻ​ട്ര​ലൈ​സ്ഡ് ​എ.​സി​ ​പി​ടി​പ്പി​ച്ചി​രി​ക്കു​ന്നു​!​ ​പി​ന്നെ​ ​എ​ന്തു​വേ​ണം​!​ ​എ​ന്താ​യാ​ലും​ ​ഒ​രു​ ​സ്വെ​റ്റ​ർ​ ​ഒ​പ്പം​ ​ക​രു​തു​ന്ന​ത് ​ന​ല്ല​ത്.​ ​ഊ​ട്ടി​യി​ൽ​ ​ഇ​പ്പോ​ൾ​ ​ടൂ​റി​സ്റ്റ് ​സീ​സ​ൺ​ ​കൂ​ടി​യാ​ണ്.​ ​ഫ്ല​വ​ർ​ഷോ,​ ​ഫ്രൂ​ട്ട് ​ഷോ,​ ​റോ​സ് ​ഷോ​ ​തു​ട​ങ്ങി​യ​ ​ഉ​ത്സ​വ​ങ്ങ​ളു​ടെ​ ​കാ​ലം​!​ ​ഊ​ട്ടി​യി​ലെ​ ​കൊ​ച്ചു​ ​തീ​വ​ണ്ടി​യു​ടെ​ ​ച​രി​ത്രം​ ​ര​സ​ക​ര​മാ​ണ്.​ ​’​എ​ൻ.​എം.​ആ​ർ”​ ​എ​ന്ന​ചു​രു​ക്ക​പ്പേ​രി​ൽ​ ​അ​റി​യ​പ്പെ​ടു​ന്ന​ ​’​നീ​ല​ഗി​രി​ ​മൗ​ണ്ട​ൻ​ ​റെ​യി​വേ​ ​ലൈ​ൻ​”​കോ​യ​മ്പ​ത്തൂ​രി​ന​ടു​ത്ത​ ​മേ​ട്ടു​പ്പാ​ള​യം​ ​മു​ത​ൽ​ ​ഊ​ട്ടി​ ​വ​രെ​യാ​ണ്.​ ​സ​മു​ദ്ര​നി​ര​പ്പി​ൽ​ ​നി​ന്ന് ​എ​ണ്ണാ​യി​ര​ത്തോ​ളം​ ​അ​ടി​ ​ഉ​യ​ര​ത്തി​ൽ​ ​സ്ഥി​തി​ചെ​യ്യു​ന്ന,​​​ ​പ​ശ്ചി​മ​ഘ​ട്ട​ ​മ​ല​നി​ര​ക​ളു​ടെ​ ​ഒ​രു​ ​ഭാ​ഗ​മാ​ണ് ​ത​മി​ഴ്നാ​ട്ടി​ലെ​ ​ചെ​റി​യ​ ​ജി​ല്ല​ക​ളി​ൽ​ ​ഒ​ന്നാ​യ​ ​നീ​ല​ഗി​രി.​ ​ജി​ല്ല​യു​ടെ​ ​ആ​സ്ഥാ​ന​മാ​ണ് ​ഊ​ട്ടി.​ ​കൊ​ടു​ങ്കാ​ടാ​യി​രു​ന്ന​ ​ഈ​ ​മ​ല​നി​ര​ക​ൾ​ ​ജ​ന​​വാ​സ​യോ​ഗ്യ​മാ​ക്കി​യ​ത് ​ബ്രി​ട്ടീ​ഷ് ​ഇ​ന്ത്യ​യി​ലെ​ ​കോ​യ​മ്പ​ത്തൂ​ർ​ ​ക​ള​ക്ട​ർ​ ​ആ​യി​രു​ന്ന​ ​ജോ​ൺ​ ​സ​ള്ളി​വ​ൻ​ ​ആ​ണ്.​ ​മ​ലേ​റി​യ​യും​ ​കോ​ട​മ​ഞ്ഞും​ ​കൊ​ടും​ ​ത​ണു​പ്പും​ ​മാ​ത്ര​മു​ണ്ടാ​യി​രു​ന്ന​ ​മ​ല​മ്പ്ര​ദേ​ശ​മാ​യി​രു​ന്നു​ ​നീ​ല​ഗി​രി.​ ​
പ​ത്തൊ​മ്പ​താം​ ​നൂ​റ്റാ​ണ്ടി​ന്റെ​ ​ആ​രം​ഭം​ ​വ​രെ​ ​പു​റം​ലോ​കം​ ​ശ്ര​ദ്ധി​ക്കാ​തെ​കി​ട​ന്ന​ ​ഒ​രു​ ​പ്ര​ദേ​ശം.​ ​അ​പ്രാ​പ്യ​മാ​യി​രു​ന്ന​ ​ഈ​ ​മ​ല​നി​ര​ക​ളി​ൽ​ ​ക​യ​റാ​നും​ ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ക്കാ​നും​ ​പ​ല​രെ​യും​ ​അ​യ​ച്ചെ​ങ്കി​ലും​ ​അ​തെ​ല്ലാം​ ​പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ ​സ​മ​ത​ല​ത്തി​ൽ​ ​നി​ന്ന് ​കൂ​നൂ​രി​ലേ​ക്ക് ​ഒ​രു​ ​റെ​യി​ൽ​പ്പാ​ത​ ​നി​ർ​മ്മി​ക്കാ​നു​ള്ള​ ​നി​ർ​ദ്ദേ​ശം​ ​റോ​ഡ് ​ഉ​ണ്ടാ​ക്കു​ന്ന​തി​നു​ ​മു​മ്പ്‌​ 1854​-​ ​ൽ​ത്ത​ന്നെ​ ​തു​ട​ങ്ങി​യി​രു​ന്നു​ ​എ​ങ്കി​ലും​ 1876​ ​വ​രെ​ ​ഒ​രു​ ​പു​രോ​ഗ​തി​യും​ ​ഉ​ണ്ടാ​യി​ല്ല.​ ​കു​ത്ത​നെ​യു​ള്ള​ ​മ​ല​മ​ട​ക്കു​ക​ൾ​ ​വെ​ട്ടി​ത്തെ​ളി​ച്ച് ​ചെ​റി​യ​ ​പാ​ത​യു​ണ്ടാ​ക്കി​ ​അ​തി​ലൂ​ടെ​ ​എ​ൻ​ജി​ൻ​ ​എ​ന്നു​ ​പ​റ​യാ​നാ​വാ​ത്ത​ ​ഒ​രു​ ​യ​ന്ത്രം​ ​ഘ​ടി​പ്പി​ച്ച് ,​ ​ക​പ്പി​യും​ ​ക​യ​റും​ ​പോ​ലു​ള്ള​ ​സം​വി​ധാ​നം​ ​ഉ​പ​യോ​ഗി​ച്ച് ​വ​ലി​ച്ചു​ക​യ​റ്റു​ക​യും​ ​ഇ​റ​ക്കു​ക​യും​ ​ചെ​യ്ത​ ​അ​പ​ക​ടം​ ​നി​റ​ഞ്ഞ​തും​ ​സാ​ഹ​സി​ക​വു​മാ​യ​ ​ഒ​രു​ ​ജോ​ലി​യാ​യി​രു​ന്നു​ ​അ​ത് .​ ​സ്വി​സ് ​എ​ൻ​ജിനി​യ​റാ​യി​രു​ന്ന​ ​റി​ഗ്ഗി​ൻ​ ​ബാ​ക്ക് ​ആ​ണ് ​ഈ​ ​സി​സ്റ്റ​ത്തി​ന്റെ​ ​ഉ​പ​ജ്ഞാ​താ​വ്.​ 1882​-​ ​ൽ​ ​മേ​ട്ടു​പ്പാ​ള​യ​ത്തു​ ​നി​ന്ന് ​അ​ഞ്ചു​ ​കീ.​മീ​ ​ദൂ​ര​ത്തി​ൽ​ ​പാ​ളം​ ​സ്ഥാ​പി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു​ ​തു​ട​ക്കം.​ ​
പ​ക്ഷേ​ ​ചി​ല​ ​സാ​ങ്കേ​തി​ക​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​പ​ദ്ധ​തി​ ​ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്നു.​ ​വ​ള​രെ​യേ​റെ​ ​പ​രി​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും​ ​ഒ​ന്നി​ല​ധി​കം​ ​ക​മ്പ​നി​ക​ളു​ടെ​ ​രൂ​പീ​ക​ര​ണ​ത്തി​നും​ ​പി​രി​ച്ചു​വി​ട​ലി​നും​ ​ശേ​ഷം​ 1895​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​നീ​ല​ഗി​രി​ ​റെ​യി​ൽ​വേ​ ​ക​മ്പ​നി​ ​സാ​ഹ​സി​ക​മാ​യ​ ​ഈ​ ​ജോ​ലി​ ​ഏ​റ്റെ​ടു​ത്തു.​ ​മേ​ട്ടു​പ്പാ​ള​യ​ത്തു​നി​ന്ന് ​കൂ​നൂ​ർ​ ​വ​രെ​യു​ള്ള​ ​പാ​ത​യാ​ണ് ​ആ​ദ്യം​ ​പൂ​ർ​ത്തി​യാ​യ​ത് .​ ​പി​ന്നെ​യും​ ​പ​ത്തു​ ​വ​ർ​ഷ​ത്തോ​ളം​ ​ക​ഴി​ഞ്ഞാ​ണ് ​അ​ത് ​ഊ​ട്ടി​വ​രെ​ ​നീ​ട്ടി​യ​ത്.​ ​സ​മു​ദ്ര​ ​നി​ര​പ്പി​ൽ​ ​നി​ന്ന് 325.​ 83​ ​മീ​റ്റ​ർ​ ​മാ​ത്രം​ ​ഉ​യ​ര​മു​ള്ള​ ​മേ​ട്ടു​പ്പാ​ള​യ​ത്തു​ ​നി​ന്ന് ​ആ​രം​ഭി​ക്കു​ന്ന​ ​ഈ​ ​റെ​യി​വേ​ ​ലൈ​ൻ​ ​ഊ​ട്ടി​യി​ലെ​ത്തു​മ്പോ​ഴേ​ക്കും​ 2197​ ​മീ​റ്റ​ർ​ ​ഉ​യ​ര​ത്തി​ലാ​കു​ന്നു.​ ​അ​താ​യ​ത് ​ഓ​രോ​ 12.5​ ​അ​ടി​ ​ദൂ​രം​ ​മു​ന്നോ​ട്ടു​ ​പോ​കു​മ്പോ​ഴും​ ​സ​മു​ദ്ര​നി​ര​പ്പി​ൽ​ ​നി​ന്ന് ​ഒ​ര​ടി​ ​വീ​തം​ ​ഉ​യ​രം​ ​കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു.​വേ​റൊ​രു​ ​റെ​യി​ൽ​വേ​ ​ലൈ​നി​ലും​ ​ഇ​ല്ലാ​ത്ത​ ​റാ​ക്ക് ​ആ​ന്റ് ​പി​നി​യ​ൻ​ ​(​R​a​c​k​ ​&​ ​P​i​n​i​o​n​ ​)​ ​സം​വി​ധാ​ന​മാ​ണ് ​ഇ​വി​ടെ​യു​ള്ള​ത് .​ ​ര​ണ്ടു​ ​പാ​ള​ങ്ങ​ൾ​ക്കു​ ​ന​ടു​വി​ലാ​യി​ ​നീ​ള​ത്തി​ൽ​ ​പ​ല്ലു​ക​ൾ​ ​ഘ​ടി​പ്പി​ച്ച​ ​മ​റ്റൊ​രു​ ​പാ​ളം​കൂ​ടി​ ​ഇ​വി​ടെ​യു​ണ്ട്.​ ​എ​ൻ​ജി​ന്റെ​ ​അ​ടി​യി​ൽ​ ​പ​ൽ​ച്ച​ക്ര​വു​മു​ണ്ട്.​ ​കു​ത്ത​നെ​യു​ള്ള​ ​ക​യ​റ്റം​ ​വ​രു​മ്പോ​ൾ​ ​എ​ൻ​ജി​നും​ ​ബോ​ഗി​ക​ളും​ ​താ​ഴേ​യ്ക്ക് ​തെ​ന്നി​പ്പോ​കാ​തി​രി​ക്കാ​നു​ള്ള​ ​സു​ര​ക്ഷാ​മാ​ർ​ഗ​മാ​ണ് ​ഈ​ ​പ​ൽ​ച്ച​ക്ര​ങ്ങ​ൾ.​ ​മു​ക​ളി​ലേ​ക്ക് ​വ​രു​മ്പോ​ഴും​ ​താ​ഴേ​ക്ക് ​തി​രി​ച്ചി​റ​ങ്ങു​മ്പോ​ഴും​ ​എ​ൻ​ജി​ന്റെ​ ​അ​ടി​യി​ലെ​ ​പ​ൽ​ച്ച​ക്ര​ങ്ങ​ളു​ടെ​ ​മു​ക​ളി​ലെ​ ​പ​ല്ലി​ൽ​ ​പി​ടി​ച്ച് ​വ​ള​രെ​ ​സാ​വ​ധാ​ന​മാ​ണ് ​നീ​ങ്ങു​ന്ന​ത്.​ ​കു​ത്ത​നെ​ ​ക​യ​റ്റ​വും​ ​ഇ​റ​ക്ക​വു​മു​ള്ള​ ​മേ​ട്ടു​പ്പാ​ള​യം​ ​മു​ത​ൽ​ ​കൂ​നൂ​ർ​ ​വ​രെ​യാ​ണ് ​പ​ല്ലു​ ​ഘ​ടി​പ്പി​ച്ച​ ​ഈ​ ​പാ​ള​ങ്ങ​ളു​ള്ള​ത്.​ ​ഈ​ ​ലൈ​നി​ന്റെ​ ​ഊ​ട്ടി​വ​രെ​ ​യു​ള്ള​ ​ദൂ​രം​ 41.6​ ​കീ.​മീ​ ​ആ​ണ്.​ ​മു​പ്പ​ത്തൊ​ന്ന് ​വ​ലി​യ​ ​പാ​ല​ങ്ങ​ളും​ ​പ​തി​നാ​റ് ​ട​ണ​ലു​ക​ളും​ 218​ ​വ​ള​വു​ക​ളും​ ​ഈ​ ​ചെ​റി​യ​ ​പാ​ത​യി​ലു​ണ്ട്.​ ​ഈ​ ​റൂ​ട്ടി​ലെ​ ​ഏ​റ്റ​വും​ ​കൂ​ടി​യ​ ​വേ​ഗ​ത​ ​കേ​ൾ​ക്ക​ണോ​?​​​ ​മ​ണി​ക്കൂ​റി​ൽ​ 13​ ​കീ.​മീ​ ​!​ ​നാ​ലോ​ ​അ​ഞ്ചോ​ ​ക​മ്പാ​ർ​ട്ടു​മെ​ന്റു​ക​ളാ​ണ് ​ഓ​രോ​ ​ട്രി​പ്പി​ലും​ ​ഉ​ണ്ടാ​വു​ക.​ ​ഓ​രോ​ ​ക​മ്പാ​ർ​ട്ടു​മെ​ന്റി​ന്റെ​യും​ ​നി​യ​ന്ത്ര​ണ​ത്തി​ന് ​ഓ​രോ​ ​ബോ​ഗി​യി​ലും​ ​ഓ​രോ​ ​ബ്രേ​ക്ക്‌​മാ​ൻ​ ​ഉ​ണ്ടാ​വും.​ ​ന​ല്ല​ ​ഇ​റ​ക്ക​ത്തി​ലും​ ​കൊ​ടും​വ​ള​വു​ക​ളി​ലും​ ​എ​ൻ​ജി​ന്റെ​ ​ബ്രേ​ക്ക് ​കൊ​ണ്ടു​ ​മാ​ത്രം​ ​വ​ണ്ടി​യെ​ ​നി​യ​ന്ത്രി​ക്കാ​നാ​വി​ല്ല.​ ​അ​ങ്ങ​നെ​ ​വ​രു​മ്പോ​ൾ​ ​ഓ​രോ​ ​ക​മ്പാ​ർ​ട്ടു​മെ​ന്റി​ലെ​യും​ ​ബ്രേ​ക്ക്‌​മാ​ന്മാ​രു​ടെ​ ​സ​ഹാ​യം​കൂ​ടി​ ​ആ​വ​ശ്യ​മാ​യി​വ​രു​മ്പോ​ൾ​ ​എ​ൻ​ജി​ൻ​ ​ഡ്രൈ​വ​ർ​ ​ന​ല്കു​ന്ന​ ​വി​സി​ലി​ന്റെ​ ​ശ​ബ്ദ​വ്യ​തി​യാ​ന​ങ്ങ​ളി​ലൂ​ടെ​ ​ബ്രേ​ക്ക്‌​മാ​ന്മാ​ർ​ ​ഇ​ത് ​മ​ന​സി​ലാ​ക്കു​ക​യും​ ​ആ​വ​ശ്യാ​നു​സ​ര​ണം​ ​ബ്രേ​ക്ക് ​പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യും​ ​ചെ​യ്യു​ന്നു.​ ​ഈ​ ​രീ​തി​യും​ ​മ​റ്റെ​ങ്ങു​മി​ല്ല​!​മേ​ട്ടു​പ്പാ​ള​യ​ത്തു​ ​നി​ന്ന് ​രാ​വി​ലെ​ 6.40​-​ന് ​ഊ​ട്ടി​ക്കും,​​​ ​വൈ​കു​ന്നേ​രം​ 2.50​ ​-​ന് ​ഊ​ട്ടി​യി​ൽ​ ​നി​ന്ന് ​മേ​ട്ടു​പ്പാ​ള​യ​ത്തേ​ക്കും​ ​ഓ​രോ​ ​ട്രി​പ്പ് ​മാ​ത്ര​മേ​ ​ഈ​ ​ട്രെ​യി​ൻ​ ​സ​ർ​വീ​സു​ള്ളൂ.​ ​സീ​സ​ൺ​ ​സ​മ​യ​ങ്ങ​ളി​ൽ​ ​കു​റ​ച്ചു​നാ​ൾ​ ​ഓ​രോ​ ​സ്‌​പെ​ഷ്യ​ൽ​ ​ട്രി​പ്പു​കൂ​ടി​ ​ഉ​ണ്ടാ​കും.​ ​കൂ​ടാ​തെ,​​​ ​ഊ​ട്ടി​-​ ​കൂ​നൂ​ർ​ ​റൂ​ട്ടി​ൽ​ ​ഇ​ട​യ്ക്കി​ടെ​ ​ഷ​ട്ടി​ൽ​ ​ട്രി​പ്പു​ക​ൾ​ ​ഓ​ടി​ക്കു​ന്നു​ണ്ട്.​ ​ഉ​ല്ലാ​സ​ ​തീ​വ​ണ്ടി​ ​ആ​യ​തി​നാ​ൽ​ ​ഇ​തി​ൽ​ ​ടോ​യ്‌​ലെ​റ്റ് ​സൗ​ക​ര്യ​മി​ല്ല.​ ​എ​ന്നാ​ൽ​ ​അ​ത്ത​രം​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കും​ ​ല​ഘു​ഭ​ക്ഷ​ണ​ത്തി​നും​ ​കാ​ഴ്ച​ക​ൾ​ ​കാ​ണാ​നു​മൊ​ക്കെ​യാ​യി​ ​ഇ​ട​യ്ക്കി​ടെ​ ​ചെ​റി​യ​ ​സ്റ്റേ​ഷ​നു​ക​ൾ​ ​ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്.1894​-​ൽ​ ​കൂ​നൂ​ർ​ ​വ​രെ​യു​ള്ള​ ​ലൈ​നി​ന്റെ​ ​പ​ണി​പൂ​ർ​ത്തി​യാ​യ​ ​ശേ​ഷം​ ​എ​ല്ലാ​ ​സൗ​ക​ര്യ​ങ്ങ​ളോ​ടും​ ​കൂ​ടി​യ​ ​ഒ​രു​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ൻ​ 1897​-​ ​ൽ​ ​കൂ​നൂ​രി​ൽ​ ​പ​ണി​തീ​ർ​ത്തു.​ ​പി​ന്നെ​യും​ ​കു​റേ​ക്ക​ഴി​ഞ്ഞാ​ണ് ​ഈ​ ​ലൈ​ൻ​ ​ഊ​ട്ടി​യി​ലേ​ക്കു​ ​നീ​ട്ടി​യ​ത്.​ ​മേ​ട്ടു​പ്പാ​ള​യ​ത്തി​നും​ ​ഊ​ട്ടി​ക്കു​മി​ട​യി​ൽ​ ​കൂ​നൂ​ർ​ ​എ​ന്ന​ ​പ്ര​ധാ​ന​ ​സ്റ്റേ​ഷ​ൻ​ ​കൂ​ടാ​തെ​ ​ക​ല്ലാ​ർ,​ ​ഹി​ല്ല​ഗ്രോ​വ് ,​ ​ആ​ഡ​ർ​ലി,​ ​റെ​ണ്ണി​മേ​ട്,​ ​കാ​ട്ടേ​രി,​ ​വെ​ല്ലി​ങ്ട​ൻ,​ ​അ​രു​വ​ൻ​കാ​ട്‌,​ ​കേ​ത്തി,​ ​ലൗ​ഡേ​ൽ,​ ​ഫേ​ൺ​ഹി​ൽ​ ​എ​ന്നി​ങ്ങ​നെ​ ​ചെ​റി​യ​ ​സ്റ്റേ​ഷ​നു​ക​ളു​മു​ണ്ട്.​ആ​ദ്യ​ ​റെ​യി​വേ​സ്റ്റേ​ഷ​നാ​യ​ ​കൂ​നൂ​രി​ന്റെ​ ​ശ​താ​ബ്ദി​ ​ആ​ഘോ​ഷി​ച്ച​ ​അ​വ​സ​ര​ത്തി​ൽ​ ​പ​ല​രു​ടെ​യും​ ​നി​വേ​ദ​ന​ങ്ങ​ൾ​ ​മാ​നി​ച്ച് ​ഒ​രു​ ​ഡീ​സ​ൽ​ ​എ​ൻ​ജി​ൻ​ ​റെ​യി​ൽ​വേ​ ​വ​കു​പ്പ് ​കൂ​നൂ​രി​ന് ​അ​നു​വ​ദി​ ​ച്ചു.​ ​എ​ങ്കി​ലും​ ​ക​യ​റ്റ​വും​ ​കൊ​ടും​വ​ള​വു​ക​ളി​ലെ​ ​വേ​ഗ​ത​യും​ ​അ​പ​ക​ട​മു​ണ്ടാ​ക്കു​മെ​ന്ന​ ​മു​ന്ന​റി​യി​പ്പു​ള്ള​തി​നാ​ൽ​ ​വ​ലി​യ​ ​വ​ള​വു​ക​ളും​ ​ക​യ​റ്റ​വു​മി​ല്ലാ​ത്ത​ ​കൂ​നൂ​ർ​-​ ​ഊ​ട്ടി​ ​റൂ​ട്ടി​ൽ​ ​മാ​ത്ര​മാ​ണ് ​ഇ​പ്പോ​ൾ​ ​ഡീ​സ​ൽ​ ​എ​ൻ​ജി​ൻ​ ​ഓ​ടി​ക്കു​ന്ന​ത്.


Source link

Back to top button