LATEST NEWS

ഗുണമില്ലാത്ത മുട്ട വിൽപന: ബ്ലിങ്കിറ്റിനോട് വിശദീകരണം തേടി ഭക്ഷ്യസുരക്ഷാ അതോറിറ്റി


ന്യൂഡൽഹി ∙ ഗുണനിലവാരമില്ലാത്ത മുട്ട വിൽക്കുന്നുവെന്ന ഉപഭോക്തൃ പരാതികളിൽ ക്വിക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്കിറ്റിൽനിന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ) വിശദീകരണം തേടി. സമൂഹമാധ്യമങ്ങളിൽ ഉപഭോക്താക്കൾ ഉന്നയിച്ച പരാതികളിൽ എഫ്എസ്എസ്എഐ സ്വമേധയാ എടുത്ത കേസിലാണു നടപടി. ഉപഭോക്തൃ പരാതികളിൽ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും ഒരാഴ്ചയ്ക്കുള്ളിൽ നൽകണമെന്ന് എഫ്എസ്എസ്എഐയുടെ നിർദേശത്തിലുണ്ട്.  Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് Prostock-Studio/iStockPhotoൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


Source link

Back to top button