test del 5 copy of del 3

സ്വർണവിലയിൽ‌ ഇന്നും വൻ ഇടിവ്; ഉറ്റുനോട്ടം ഇറാൻ‌-യുഎസ് സംഘർഷത്തിലേക്ക്, ‘ടെൻഷൻ’ നീണ്ടാൽ വില കൂടുതൽ വീഴും


സ്വർണവില കേരളത്തിൽ ഇന്നും ഇടിഞ്ഞു. ഗ്രാമിന് (22 കാരറ്റ്) വില 90 രൂപ കുറഞ്ഞ് 14,385 രൂപയും പവന് വില 720 രൂപ താഴ്ന്ന് 1,15,080 രൂപയുമായി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരമുള്ള വിലയാണിത്. കേരളത്തിൽ 18 കാരറ്റ് സ്വർണവിലയിലും അസോസിയേഷനുകൾക്ക് അനുസരിച്ച് വ്യത്യാസമുണ്ട്. ഗ്രാമിന് 75 രൂപ കുറച്ച് 11,880 രൂപയാണ് എകെജിഎസ്എംഎ നിശ്ചയിച്ചത്. വെള്ളിക്ക് ഗ്രാമിന് 10 രൂപ താഴ്ത്തി 280 രൂപ. കെജിഎസ്എംഎ 18 കാരറ്റിന് നിശ്ചയിച്ച വില ഗ്രാമിന് 85 രൂപ കുറച്ച് 11,790 രൂപ. 290 രൂപയാണ് ഇവർ വെള്ളിക്ക് ഈടാക്കുന്നത്.യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്ക് എതിരായ യുഎസ് ഡോളർ ഇൻഡക്സ് 0.46% ഉയർന്ന് 99.27ൽ എത്തിയതോടെ സ്വർണത്തിന്റെ രാജ്യാന്തരതലത്തിലെ ഡിമാൻഡിന് മങ്ങലേറ്റു. ഇത് വിലയെ സ്വാധീനിച്ചു. ഇറാൻ-യുഎസ് ഭിന്നതയ്ക്ക് അയവില്ലാത്തതും പരസ്പരം പോർവിളി കനക്കുന്നതും ക്രൂഡ് ഓയിൽ വിലയിലുണ്ടാക്കിയ കുതിപ്പാണ് ഡോളറിന് കരുത്തായത്.


Source link

Back to top button