test del 4 copy of del 3

‘നിനക്കുവേണ്ടി ചോദ്യപ്പേപ്പറുകൾ ചോർത്തിയിട്ടുണ്ട്; എന്നാണ് എന്നെ കാണാൻ വരുന്നത്?’; നീറ്റ് ക്രമക്കേടിൽ അധ്യാപകൻ അറസ്റ്റിൽ


ന്യൂഡൽഹി∙ ചോർത്തിയ നീറ്റ് ചോദ്യപ്പേപ്പർ നൽകാമെന്നു പറഞ്ഞ് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറുന്ന അസിസ്റ്റന്റ് പ്രഫസറുടെ ഫോൺ സംഭാഷണം പുറത്ത്. ലക്നൗ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസർ പരംജിത് സിങ്ങിന്റെ ഫോൺ സംഭാഷണമാണ് പുറത്തായത്. രണ്ടു പേപ്പറുകൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും എപ്പോഴാണ് തന്നെ കാണാൻ വരുകയെന്നും അധ്യാപകൻ ചോദിക്കുന്നുണ്ട്. എന്നാൽ ചോദ്യപ്പേപ്പറിന്റെ ആവശ്യമില്ലെന്നാണ് വിദ്യാർഥിനി പറയുന്നത്.പരംജിത്: ഡാർലിങ്, ഞാൻ നിനക്കുവേണ്ടി ചോദ്യപ്പേപ്പറുകൾ ചോർത്തിയിട്ടുണ്ട്. എപ്പോഴാണ് നീ എന്നെ കാണാൻ വരുന്നത്.? പരീക്ഷയ്ക്കു മുൻപ് വീട്ടിൽനിന്ന് വരണം. നിനക്കു പേപ്പറുകൾ കോളജിൽവച്ച് തരാം.പരംജിത്: അപ്പോ നീ ഒരു തവണ പോലും എന്നെ കാണാൻ വരില്ലേ?


Source link

Back to top button