test del 4 copy of del 3
തസ്തിക നിലനിർത്താൻ വ്യാജമായി കുട്ടികളെ സ്കൂളിൽ ചേർത്ത സംഭവം; നേതൃത്വം നൽകിയ പ്രധാനാധ്യാപകന് സ്ഥാനക്കയറ്റം

കൽപറ്റ ∙ തസ്തിക നിലനിർത്താൻ വ്യാജമായി കുട്ടികളെ സ്കൂളിൽ ചേർത്ത അധ്യാപകർക്കെതിരെ നടപടിയില്ല. വയനാട് മീനങ്ങാടി ഗവ. എച്ച്എസ്എസിലാണ് അധ്യാപക തസ്തിക നിലനിർത്തുന്നതിനായി 16 കുട്ടികളെ വ്യാജമായി ചേർത്തത്. 9–ാം ക്ലാസിലെ 4 ഡിവിഷനുകളിലായി 4 വീതം കുട്ടികളെ അധികമായി ചേർക്കുകയായിരുന്നു.വ്യാജമായി ചേർത്ത കുട്ടികളുമായി അധികൃതർ ബന്ധപ്പെട്ടപ്പോഴാണ് അവരാരും സ്കൂളിൽ എത്തിയിട്ടില്ലെന്നു തെളിഞ്ഞത്. പിന്നാലെ, കുട്ടികളെ വ്യാജമായി ചേർത്ത 4 അധ്യാപകർക്കും ഫെബ്രുവരി അവസാനവാരം കാരണം കാണിക്കൽ നോട്ടിസ് നൽകിയെങ്കിലും തുടർനടപടികൾ വൈകുകയാണ്. വ്യാജമായി കുട്ടികളെ സ്കൂളിൽ ചേർക്കാൻ നേതൃത്വം നൽകിയ പ്രധാനാധ്യാപകനു സ്ഥാനക്കയറ്റം നൽകുകയും ചെയ്തു. ഇടത് അധ്യാപക സംഘടനാ നേതാക്കളുടെ സമ്മർദത്തെത്തുടർന്നാണ് അച്ചടക്കനടപടി വൈകിയതെന്ന് ആരോപണമുയരുന്നുണ്ട്.
Source link


