CINEMA

മഹാകാളിയിൽ രോഹിത് സറഫും


പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്‌ടിച്ച സംവിധായകൻ പ്രശാന്ത് വർമയുടെ രചനയിൽ ഒരുങ്ങുന്ന “മഹാകാളി”യിൽ നിർണായക വേഷത്തിൽ ബോളിവുഡ് യുവതാരം രോഹിത് സറഫ്. ഭൂമി ഷെട്ടിയാണ് ചിത്രത്തിൽ നായിക . ഇന്ത്യൻ സിനിമയിലേക്ക് വനിത സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രമായി ആണ് ഒരുങ്ങുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് പൂജ അപർണ്ണ കൊല്ലുരുവാണ്. ആർകെഡി സ്റ്റുഡിയോയുടെ ബാനറിൽ റിവാസ് രമേശ് ദുഗ്ഗൽ നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ആർകെ ദുഗ്ഗൽ ആണ്.രോഹിത് സറഫിന്റെ സാന്നിധ്യം ചിത്രത്തിന് ഉത്തരേന്ത്യൻ യുവപ്രേക്ഷകർക്കിടയിലും കൂടുതൽ ശ്രദ്ധ നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബോളിവുഡ് താരം അക്ഷയ് ഖന്നയാണ് മറ്റൊരു പ്രധാന താരം. നേരത്തേ പുറത്ത് വന്ന, ഭൂമി ഷെട്ടി, അക്ഷയ് ഖന്ന എന്നിവരുടെ ഫസ്റ്റ് ലുക്കുകൾ ഏറെ ശ്രദ്ധ നേടി .
പ്രശാന്ത് വർമ്മയുടെ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായ ഹനുമാന്റെ അടുത്ത അധ്യായം ആണ് മഹാകാളിയിലൂടെ അവതരിപ്പിക്കുന്നത്. ബംഗാളിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം ഇന്ത്യൻ, വിദേശ ഭാഷകളിൽ ഐമാക്സ് ത്രീഡി ഫോർമാറ്റിലാകും പുറത്തു വരിക.പി.ആർ.ഒ- ശബരി .

,


Source link

Back to top button