test del 4 copy of del 3

രമേശ് ചെന്നിത്തല, ഷാനിമോൾ ഉസ്മാൻ, എം.ലിജു, ജി.സുധാകരൻ; ആരൊക്കെ മന്ത്രിയാകും? പ്രതീക്ഷയോടെ ആലപ്പുഴ


ആലപ്പുഴ ∙ യുഡിഎഫ് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കു തുടക്കം കുറിച്ചതോടെ ജില്ലയിൽ നിന്ന് ആരൊക്കെ മന്ത്രിയാകുമെന്നതിൽ ആകാംക്ഷ. രമേശ് ചെന്നിത്തല, ഷാനിമോൾ ഉസ്മാൻ, എം.ലിജു എന്നിവരുടെ പേരുകളാണു ജില്ലയിൽ നിന്നു മന്ത്രിസഭയിലേക്കു കോൺഗ്രസ് പരിഗണിക്കുന്നത്. സിപിഎം വിട്ടു യുഡിഎഫ് പാളയത്തിലെത്തി വിജയിച്ച മൂന്നു പേരിൽ ഒരാളെ പരിഗണിക്കാൻ യുഡിഎഫ് തീരുമാനിച്ചാൽ മുൻമന്ത്രി ജി.സുധാകരനു നറുക്കു വീഴും.കോൺഗ്രസ് വനിതാ എംഎൽഎമാരിലെ ഏറ്റവും മുതിർന്ന നേതാവ് എന്ന പരിഗണന ഷാനിമോൾക്ക് തുണയാകുമെന്നാണ് പ്രതീക്ഷ. കെപിസിസി കോർ കമ്മിറ്റിയിലെ ഏക വനിതാ അംഗമായ ഷാനിമോൾ രണ്ടാം വട്ടമാണു നിയമസഭാംഗമാകുന്നത്. വി.ഡി.സതീശനൊപ്പം നിലകൊള്ളുന്ന നേതാവ് എന്നതും അനുകൂലമാകും.രണ്ട് എൽഡിഎഫ് മന്ത്രിസഭകളിലായി സഹകരണം, ദേവസ്വം, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്ത ജി.സുധാകരന് എന്തു സ്ഥാനം നൽകണമെന്നതു സംബന്ധിച്ച കോൺഗ്രസ് നേതൃത്വം നിലവിൽ ചർച്ച ആരംഭിച്ചിട്ടില്ല. മന്ത്രിസ്ഥാനമില്ലെങ്കിൽ സ്പീക്കർ സ്ഥാനത്തേക്കു സുധാകരനെ പരിഗണിച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്.


Source link

Back to top button