test del 3

കടമുറിയിൽ യുവാവ് പൊളളലേറ്റു മരിച്ച നിലയിൽ, മകൾക്കും പൊള്ളലേറ്റു; ആത്മഹത്യക്കുറിപ്പ് കണ്ടെത്തി


കോഴിക്കോട് ∙ നരിക്കുനിയിൽ കടമുറിയിൽ യുവാവിനെ പൊളളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. നരിക്കുനി കൊടുവള്ളി റോഡിലെ കടയ്ക്കുള്ളിലാണ് പറമ്പിൽ ബസാർ സ്വദേശി വി.ടി.വിനേഷ് കുമാറിനെ(45) പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. വിനേഷിന്റെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. ഓൺലൈൻ ട്രേഡിങ്ങുമായി ബന്ധപ്പെട്ട കടബാധ്യതയാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.നരിക്കുനിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം തീ അണച്ച ശേഷം കടയ്ക്കുള്ളിൽ നടത്തിയ തിരച്ചിലിലാണ് പൊള്ളലേറ്റും പുക ശ്വസിച്ചും പരുക്കേറ്റ നിലയിൽ എട്ടുവയസ്സുകാരിയെ കണ്ടെത്തിയത്. ഈ കുട്ടിയാണ് അച്ഛനു പൊളളലേറ്റ വിവരം ഇവരോട് പറഞ്ഞത്. തുടർന്ന് കടയ്ക്കുള്ളിൽ വിനേഷിന്റെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സ് അംഗങ്ങളാണ് വിനേഷിന്റെ മകളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ബാലുശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.


Source link

Back to top button