test del 3
ട്രംപ് കനിഞ്ഞു, ലോട്ടറിയടിച്ച് യുഎസ്-ചൈന കമ്പനികൾ! ടെക് ലോകം കീഴടക്കാൻ എൻവിഡിയ ചിപ്പുകൾ

ആഗോള ചിപ്പ് വിപണിയിലെ അതികായന്മാരായ എൻവിഡിയയുടെ ഏറ്റവും കരുത്തുറ്റ പ്രോസസറുകളിലൊന്നായ എച്ച്200 ചിപ്പുകൾ പത്ത് പ്രമുഖ ചൈനീസ് കമ്പനികൾക്ക് വിൽക്കാൻ യുഎസ് ഭരണകൂടം അനുമതി നൽകിയതായി റോയിട്ടേഴ്സ് റിപ്പോർട്ട്. എന്നാൽ അനുമതി ലഭിച്ചിട്ടും വിതരണം ആരംഭിക്കാൻ കഴിയാത്തത് എൻവിഡിയയെ കടുത്ത അനിശ്ചിതത്വത്തിലാക്കി. ഈ സാഹചര്യത്തിൽ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം ചൈന സന്ദർശിക്കുന്ന എൻവിഡിയ സിഇഒ ജെൻസൺ ഹുവാങ് നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ്. ആലിബാബ, ടെൻസെന്റ്, ബൈറ്റ്ഡാൻസ്, ജെഡി ഡോട്ട് കോം തുടങ്ങി വമ്പൻ ചൈനീസ് ടെക് കമ്പനികൾക്കും ലെനോവോ, ഫോക്സ്കോൺ തുടങ്ങി വിതരണക്കാർക്കുമാണ് ചിപ്പുകൾ വാങ്ങാൻ അനുമതി ലഭിച്ചിരിക്കുന്നത്.യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചൈന സന്ദർശന സംഘത്തിൽ എട്ട് പ്രമുഖ ബിസിനസ് നേതാക്കളാണുള്ളത്. സാങ്കേതികവിദ്യ, ധനകാര്യം, എയ്‌റോസ്‌പേസ് എന്നീ മേഖലകളിലെ പ്രമുഖർ ഉൾപ്പെട്ട ഈ സംഘത്തിൽ ജെൻസൺ ഹുവാങ്ങിന്റെ സാന്നിധ്യം ഏറെ നിർണായകമാണ്. ഒരുകാലത്ത് ചൈനയിലെ അത്യാധുനിക ചിപ്പ് വിപണിയുടെ 95 ശതമാനവും എൻവിഡിയയുടെ കൈവശമായിരുന്നു. എന്നാൽ യുഎസ് ഏർപ്പെടുത്തിയ കയറ്റുമതി നിയന്ത്രണങ്ങൾ കമ്പനിക്ക് വലിയ തിരിച്ചടിയായി.∙എന്തുകൊണ്ട് വിതരണം വൈകുന്നു?
Source link


