‘കേരളത്തിനായി ഒരുമിച്ച് നിൽക്കണം’; പിണറായി വിജയനെ വീട്ടിലെത്തി കണ്ട് വി ഡി സതീശൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും നിയുക്ത പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ വസതിയിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രിയും മുൻ പ്രതിപക്ഷ നേതാവുമായ വി ഡി സതീശൻ. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷനിലെ പിണറായിയുടെ വാടകവീട്ടിലായിരുന്നു കൂടിക്കാഴ്‌ച. ഇന്നുച്ചയ്ക്ക് 12 മണിയോടെയാണ് സതീശൻ പിണറായിയുടെ വീട്ടിലെത്തിയത്. പിണറായി വിജയനെ വീട്ടിലെത്തി കാണുമെന്ന് സതീശൻ നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ശാസ്‌തമംഗലത്തെ അടൂർ പ്രകാശിന്റെ വീട്ടിൽ പോയതിനുശേഷമായിരുന്നു പിണറായിയുടെ വീട്ടിലെത്തിയത്. വീടിന് പുറത്തേയ്ക്ക് ഇറങ്ങിവന്നാണ് പിണറായി വിജയനും കുടുംബവും വി ഡി സതീശനെ സ്വീകരിച്ചത്. പിണറായി വിജയന്റെ ഭാര്യ കമല, മകൾ വീണ എന്നിവർ സന്നിഹിതരായിരുന്നു. കമല വിജയൻ സതീശന് ചായ നൽകി. ശേഷം പിണറായിയും സതീശനും സൗഹൃദ സംഭാഷണം നടത്തി. മുൻ മേയർ വി കെ പ്രശാന്ത്, മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സിപിഎം നേതാവ് ആനാവൂർ നാഗപ്പൻ എന്നിവരും വീട്ടിലുണ്ടായിരുന്നു.
Source link


