LATEST NEWS
ഉള്ളി വിറ്റാൽ 10 രൂപ പോലുമില്ല; കണ്ണുതള്ളി കർഷകർ, ഉൽപാദന ചെലവ് ക്വിന്റലിന് 1800 രൂപ, കിട്ടുന്നത് 1000 രൂപയിൽ താഴെ

മുംബൈ∙ ഒരു കിലോഗ്രാം നല്ലയിനം ഉള്ളിക്കു മഹാരാഷ്ട്രയിൽ കർഷകനു കിട്ടുന്നതു വെറും 8–10 രൂപ! ഒരു ക്വിന്റലിന് 800–1000 രൂപ. ഗുണനിലവാരം കുറഞ്ഞവ കിലോഗ്രാമിന് 1–4 രൂപയ്ക്ക് വിൽക്കേണ്ട അവസ്ഥ. മഹാരാഷ്ട്രയിലെ മൊത്തവ്യാപാര വിപണിയിൽ ഉള്ളിവില കുത്തനെ ഇടിഞ്ഞത് കർഷകരെ വലിയ പ്രതിസന്ധിയിലാക്കി. ഒരു ക്വിന്റൽ ഉള്ളി ഉൽപാദിപ്പിക്കാൻ ഏകദേശം 1800 രൂപ ചെലവു വരുമ്പോഴാണ് വൻ നഷ്ടത്തിലുള്ള വിൽപന. അതിനിടെ, മൊത്തവ്യാപാര വിലയിലുണ്ടായ കടുത്ത ഇടിവിൽ പ്രതിഷേധിച്ച് മഹാരാഷ്ട്ര നാസിക്കിലെ നന്ദ്ഗാവ് എപിഎംസി മാർക്കറ്റ് പരിസരത്ത് കർഷകർ ഉള്ളി റോഡിൽ തള്ളി.
Source link


