test del 4 copy of del 3
‘എന്റേത് വ്യാജ ഐഡി അല്ല’; കെ.കെ. രാഗേഷിന്റെ ഫെയ്സ്ബുക് പോസ്റ്റിൽ പ്രതിഷേധ കമന്റുകളുടെ പെരുമഴ

കണ്ണൂർ∙ സമൂഹമാധ്യമങ്ങളിലെ വ്യാജ ഐഡികളിൽനിന്ന് നേതാക്കൻമാരെ അപകീർത്തിപ്പെടുത്തരുതെന്ന സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഫെയ്സ്ബുക് പോസ്റ്റിനു താഴെ പ്രതിഷേധം. വ്യാജ ഐഡികളല്ലെന്നും യഥാർഥ ഐഡികളാണെന്നും അറിയിച്ചാണ് നിരവധിപ്പേർ കമന്റ് ചെയ്തിരിക്കുന്നത്. നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയിലാണു പലരും പ്രതികരിച്ചിരിക്കുന്നത്.‘എന്റേത് വ്യാജ ഐഡി അല്ല. സിപിഎം അനുഭാവിയാണ്. നിങ്ങൾക്കു നേരം പുലർന്നില്ല. പറ്റിയ തെറ്റു തിരുത്താൻ ശ്രമിക്കാതെ വീണ്ടും അവിടെത്തന്നെ ഇരുന്ന് ഇതുപോലുള്ള ന്യായീകരണങ്ങൾ നടത്തുന്നതു വീണ്ടും തോൽവിയിലേക്കു തന്നെ എത്തിക്കും. വെറുതെ ബിഹാർ, യുപി എന്നൊക്കെ പറയാൻ നിൽക്കേണ്ട’’– എന്നായിരുന്നു ഒരു കമന്റ്. ആയിരത്തോളം പേരാണ് സമാനമായ രീതിയിൽ കമന്റ് ചെയ്തിരിക്കുന്നത്.
Source link

